വര്‍ക്കല: ഹ്യദയാഘാതത്തെ തുടര്‍ന്ന് വര്‍ക്കല സ്വദേശി സലാലയില്‍ നിര്യാതനായി. വടശ്ശേരികോണം ലത നിവാസില്‍ ശ്രീകാന്ത് ചന്ദ്രന്‍ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.ഇവിടെ നിന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം. മെക്കാനിക്കല്‍ എഞ്ചിനീയറായ ഇദ്ദേഹം യുണൈറ്റഡ് സൊലൂഷന്‍സ് എന്ന കമ്പനിയുടെ പ്രൊജക്ട് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ ഷീന. അശ്വിന്‍ ,തന്‍മയീ എന്നിവര്‍ മക്കളാണ്
