തിരുവനന്തപുരം : റെയിൽവേ സ്റ്റേഷനിൽവെച്ച് ഒമ്പതാം ക്ലാസുകാരിയുടെ മാലപൊട്ടിച്ചുകടന്നു. പേട്ട റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വേണാട് എക്സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തിരുവനന്തപുരം സ്വദേശിനിയായ അഭിരാമിയുടെ മാലയാണ് മോഷണം പോയത്.പേട്ട റെയിൽവേ സ്റ്റേഷനിൽ നിർത്തിയ വേണാട് എക്സ്‌പ്രസ് ഓടിത്തുടങ്ങിയപ്പോഴാണ് സംഭവം. മൂന്നാമത്തെ ബോഗിയിൽ ജനലിനരുകിലെ സീറ്റിലാണ് അഭിരാമി ഇരുന്നത്. റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയായിരുന്ന മോഷ്ടാവ് ജനലിലൂടെ കൈയിട്ടാണ് മാല പൊട്ടിച്ചത്. ഒന്നരപ്പവൻ വരുന്ന സ്വർണമാലയാണ് നഷ്ടമായത്. തുടർന്ന് ഇയാൾ പാളത്തിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു.
