ആഫ്രിക്കന്‍ പന്നിപ്പനി രോഗം കണ്ടെത്തിയ ഫാമിന്റെ ഒരു കിലോമീറ്റർ പരിസരത്തെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും

IMG_20220722_093035_(1200_x_628_pixel)

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലെ രണ്ടു ഫാമുകള്‍ക്കും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പന്നികളെ കൊന്നൊടുക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍ ജോയന്റ് ഡയറക്ടര്‍ ഡോ. ബേബി കുര്യാക്കോസ് പറഞ്ഞു.

വയനാട് മാനന്തവാടി തവിഞ്ഞാലിലെ ഒരു ഫാമിലും മാനന്തവാടി കണിയാരത്തെ മറ്റൊരു ഫാമിലുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. മാനന്തവാടി ഫാമില്‍ 43 പന്നികള്‍ ചത്തു. തവിഞ്ഞാലില്‍ ഒരെണ്ണവും. ഇവിടുത്തെ ഫാമില്‍ 300 പന്നികളുണ്ട്. ഇതില്‍ മൂന്നെണ്ണത്തിന് രോഗലക്ഷണമുണ്ട്

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും നടപ്പാക്കിയ പ്രതിരോധനടപടികള്‍ സംസ്ഥാനത്തും നടപ്പാക്കും.അസം, നാഗാലാന്‍ഡ്, ബിഹാര്‍ എന്നിവിടങ്ങളിലെ മൃഗസംരക്ഷണവകുപ്പ് ഉന്നതനേതൃത്വമായി കേരളത്തില്‍നിന്ന് നിരന്തം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനകള്‍ പ്രകാരമുള്ള നഷ്ടപരിഹാരമാകും കര്‍ഷകര്‍ക്ക് നല്‍കുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!