വിളപ്പിൽശാല :മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി . വിളപ്പിൽശാലയിൽ വെച്ചാണ് മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സജിൻ , റിജു എന്നിവരാണ് കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് ശബരിനാഥനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ തന്നെ പരസ്യമായി ആഹ്വാനം നൽകിയിരുന്നു.