HOME
THIRUVANANTHAPURAM
NEWS
തിരുവനന്തപുരം : പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി കോർപ്പറേഷന്റെ പ്രത്യേക സ്ക്വാഡ് പരിശോധന ശക്തമാക്കി. ശനിയാഴ്ച മൂന്ന് സ്ക്വാഡുകൾ വിവിധ മേഖലകളിലായി 96 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 2212.5 കി.ഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു.നിരോധിത ഉത്പന്നങ്ങളായ ക്യാരി ബാഗ്, പ്ലാസ്റ്റിക്ക് ഷീറ്റ് എന്നിവ 765 കിലോഗ്രാമും 71250 എണ്ണം പേപ്പർ കപ്പും പ്ലേറ്റും ഉൾപ്പെടെയാണിത്. നിരോധിത ഉത്പന്നങ്ങൾ വ്യാപാരം നടത്തിയ സ്ഥാപനങ്ങൾക്കെതിരേ മുനിസിപ്പൽ ആക്ട് പ്രകാരം നടപടിയെടുത്തു.