അണ്ടൂർക്കോണത്ത് സാറ്റലൈറ്റ് ഫോൺ സിഗ്നൽ: പൊലീസ് അന്വേഷണം തുടങ്ങി

IMG_20220629_191745

പോത്തൻകോട്:  സാറ്റ്ലൈറ്റ് ഫോൺ സിഗ്നലിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് അന്വഷണം ആരംഭിച്ചു. പോത്തൻകോട് അണ്ടൂർക്കോണം ഭാഗത്താണ് സാറ്റലൈറ്റ് ഫോണിൽ നിന്നുള്ള സിഗ്നൽ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് രഹസ്യാന്വേഷണ ഏജൻസികൾ വിവരം പൊലീസിന് കൈമാറുകയായിരുന്നു.ഉപയോഗിച്ച ഫോണിന്റെ പ്രാഥമിക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.ആരാണ് ഫോൺ ഉപയോഗിച്ചതെന്ന് വിശദമായ അന്വേഷണം നടക്കുന്നതേയുള്ളൂ.സാറ്റ്‌ലൈറ്റ് ഫോണുകൾ സംസ്ഥാനത്ത് പലയിടങ്ങളിലും ഉപയോഗിക്കുന്നതായുള്ള കാര്യങ്ങൾ നേരത്തെയും കണ്ടെത്തിയിരുന്നു.പൊന്മുടി അടക്കമുള്ള സ്ഥലങ്ങളിലും സാറ്റ‌ലൈറ്റ് ഫോൺ സിഗ്നലുകൾ കണ്ടെത്തിയിരുന്നു.അന്യരാജ്യങ്ങളിൽ നിർമ്മിച്ചവയാണ് ഇവയിൽ പല ഫോണുകളുമെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.സാധാരണ തീവ്രവാദ ബന്ധമുള്ളവരാണ് ഇത്തരം ഫോൺ ഉപയോഗിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.അതിനാൽ തന്നെ ഗൗരവത്തോടെയുള്ള അന്വേഷണമാണ് നടക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!