ഡ്രൈവര്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു

IMG-20220702-WA0013

തിരുവനന്തപുരം:സ്പെഷ്യല്‍ ആംഡ് പോലീസ്, മലബാര്‍ സ്പെഷ്യല്‍ പോലീസ് എന്നീ ബറ്റാലിയനുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 99 ഡ്രൈവര്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. ശനിയാഴ്ച രാവിലെ തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, ബറ്റാലിയന്‍ എ.ഡി.ജി.പി കെ.പത്മകുമാര്‍, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട് എന്നീ ജില്ലകളില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികളാണ് ആറ് മാസത്തെ അടിസ്ഥാനപരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്. അടിസ്ഥാന പോലീസ് പരിശീലനത്തിന് പുറമെ പുതുതലമുറ വാഹനങ്ങളുടെ ഉപയോഗം, പരിപാലനം, വി.വി.ഐ.പി സുരക്ഷാ ഡ്യൂട്ടി, എസ്കോര്‍ട്ട് ഡ്യൂട്ടി എന്നിവയ്ക്ക് ആവശ്യമായ പ്രത്യേക പരിശീലനവും ഇവര്‍ക്ക് ലഭിച്ചു.

തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ 99 സേനാംഗങ്ങള്‍ നാല് പ്ലട്ടൂണുകളിലായി അണിനിരന്നു. അനില്‍കുമാര്‍.സി.കെ പരേഡിനെ നയിച്ചു. അനന്ദു ബാബു.സി ആയിരുന്നു സെക്കന്‍റ് ഇന്‍ കമാന്‍ഡര്‍. സ്പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയനില്‍ നിന്ന് പ്രവീണ്‍.ബി, ശരത്.വി, ബിനു രാജ്.വി.എ എന്നിവര്‍ യഥാക്രമം ബെസ്റ്റ് ഔട്ട്ഡോര്‍, ബെസ്റ്റ് ഇന്‍ഡോര്‍, ബെസ്റ്റ് ഷൂട്ടര്‍ എന്നീ വിഭാഗങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മലബാര്‍ സ്പെഷ്യല്‍ പോലീസിലെ അനന്ദു ബാബു.സി, മിഥുന്‍.എം.എസ്, സജിത്ത്ലാല്‍.കെ എന്നിവര്‍ യഥാക്രമം ബെസ്റ്റ് ഔട്ട്ഡോര്‍, ബെസ്റ്റ് ഇന്‍ഡോര്‍, ബെസ്റ്റ് ഷൂട്ടര്‍ ബഹുമതികള്‍ നേടി. ശരത്.വി, അനന്ദു ബാബു.സി എന്നിവര്‍ യഥാക്രമം സ്പെഷ്യല്‍ ആംഡ് പോലീസ്, മലബാര്‍ സ്പെഷ്യല്‍ പോലീസ് എന്നിവിടങ്ങളിലെ ഓള്‍റൗണ്ടര്‍മാരായി.

പരിശീലന കാലയളവില്‍ വിവിധ വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തിയ സേനാംഗങ്ങള്‍ക്കുള്ള ട്രോഫികള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. സ്പെഷ്യല്‍ ആംഡ് പോലീസ്, മലബാര്‍ സ്പെഷ്യല്‍ പോലീസ് ക്യമ്പുകളിലാണ് സേനാംഗങ്ങളുടെ പരിശീലനം പൂര്‍ത്തിയായത്.
സേനാംഗങ്ങളില്‍ മൂന്ന് ബിരുദാനന്തര ബിരുദധാരികളും ഒരു എംടെക്, ഒരു എം.ബി.എ, അഞ്ച് ബിടെക്, രണ്ട് ബി എഡ്, 36 ബിരുദ യോഗ്യതയുള്ളവരുമുണ്ട്. ഡിപ്ലോമ യോഗ്യതയുളള 13 പേരും ഐ.റ്റി.ഐ യോഗ്യതയുളള 16 പേരുമുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!