തിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് പതിവാക്കിയ റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരത്ത് താമസിക്കുന്ന തമിഴ‍്‍നാട് സ്വദേശി മുരുകേശൻ പിള്ളയാണ് പിടിയിലായത്.ദക്ഷിണ റെയിൽവേയിലെ വേളി ഡിവിഷനിൽ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് പിടിയിലായ മുരുകേശൻ പിള്ള. പിൻവാതിലിലൂടെ റെയിൽവേയിൽ ജോലിയിൽ പ്രവേശിപ്പിക്കാമെന്ന് വാഗ്‍ദാനം ചെയ്താണ് തട്ടിപ്പ്.
പണം നൽകിയിട്ടും ജോലി കിട്ടാതായതോടെ ആളുകൾ പരാതിയുമായി പൊലീസിനേയും റെയിൽവേ അധികൃതരേയും സമീപിച്ചു. തെക്കൻ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളാണ് ഇയാൾക്കെതിരെ കിട്ടിയത്.