തിരുവനന്തപുരം: ബാലരാമപുരത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസുകാർക്ക് നേരെ മർദ്ദനം. ബസ് സ്റ്റാന്റിന് സമീപത്താണ് നടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്കറാണ് പൊലീസുകാരെ ആക്രമിച്ചത്. നമ്പർ പ്ലേറ്റ് ഇല്ലാതെ മുഹമ്മദ് അസ്കർ വാഹനം ഓടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.