വെള്ളറട: അഞ്ചുവയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു കയ്യൊടിച്ചു. ആര്യങ്കോട് മൈലച്ചലിലാണ് സംഭവം. അമ്മയ്ക്കും മർദനമേറ്റു. തടിക്കഷണം കൊണ്ടുള്ള അടിയിൽ കുട്ടിയുടെ വലതു കയ്യെല്ലാണ് ഒടിഞ്ഞത്. കുട്ടിക്കു ദേഹമാസകലം അടിയേറ്റിട്ടുണ്ട്.
അമ്മയും മകനും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാനച്ഛൻ സുബി(29)നെ ആര്യങ്കോടു പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ആദ്യഭർത്താവ് മരിച്ചതിനെ തുടർന്നാണു യുവതി, സ്കൂൾ ബസ് ഡ്രൈവറായ സിബിനെ മൂന്നര മാസം മുൻപു വിവാഹം ചെയ്യുന്നത്.യുവതിക്ക് ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്. ഇളയ കുട്ടിക്കാണു മർദനമേറ്റത്. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയാണ് സുബിൻ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്.