തിരുവനന്തപുരം: 11വയസ്സുകാരിയോട് മോശമായി പെരുമാറിയ തയ്യൽക്കാരനെ പൊലീസ് പിടികൂടി.
ശംഖുംമുഖം സ്വദേശി അജീമിനെയാണ് (49) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്‌കൂളിലെ കുട്ടികൾക്ക് യൂണിഫോം തയ്ക്കാനായി അളവെടുക്കാനാണ് തയ്യൽക്കാരനെ സ്കൂളിലേക്ക് വിളിച്ചുവരുത്തിയത്.
അളവെടുക്കുന്നതിനിടെയാണ് 11 വയസ്സുകാരിയോട് അജീം മോശമായി പെരുമാറിയത്. കഴിഞ്ഞ 18ാം തീയതി സ്‌കൂളിൽ വച്ച് അജീം പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് വീട്ടുകാരുടെ പരാതി. സംഭവം കുട്ടി അച്ഛനോട് പറഞ്ഞതോടെ സ്കൂളിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ സ്കൂൾ അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കാതെ വന്നതോടെയാണ് കുടുംബം ചൈൽഡ് വെൽഫയർ കമ്മിറ്റിയെ (സി.ഡബ്ല്യു.സി) സമീപിച്ചത്. ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് പ്രതിയെ മ്യൂസിയം പൊലീസ് പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു