വിതുര: മഴയും മൂടൽമഞ്ഞും മൂടി പൊൻമുടി കൂടുത്ത സൗന്ദരമാകുന്നു. പൊൻമുടിൽ ഇപ്പോൾ സഞ്ചാരികളുടെ പ്രവാഹമാണ്. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ തിരക്ക്. വാഹനങ്ങളുടെ നീണ്ടനിര അപ്പർസാനിറ്റേറിയം മുതൽ പൊൻമുടി കമ്പിമൂട് വരെ നീളും. ഇപ്പോൾ മിക്കദിവസങ്ങളിലും പൊൻമുടിയിൽ മഴ പെയ്യുന്നുണ്ട്. ഉച്ചയോടെയാണ് മഞ്ഞ് വീഴ്ച അനുഭവപ്പെടുന്നത്.
