വിതുര: മഴയെ തുടർന്ന് തകർന്ന പൊൻമുടി – വിതുര റോഡിന്റെ പുനർനിർമ്മാണപ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പൊൻമുടിയിലെത്തി.മന്ത്രിക്കൊപ്പം ഡി.കെ.മുരളി എം.എൽ.എയും,പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും,രാഷ്ട്രീയകക്ഷി നേതാക്കളും ഉണ്ടായിരുന്നു.റോഡ് പണി അടിയന്തരമായി പൂർത്തീകരിച്ച് പൊൻമുടി തുറക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കനത്ത മഴയെ തുടർന്ന് പൊൻമുടി പതിനൊന്നാംവളവിന് സമീപത്താണ് റോഡിന്റെ ഒരു വശം ഇടിഞ്ഞു താഴ്ന്നത്.പത്ത് ദിവസം മുൻപാണ് റോഡ് തകർന്നത്
