വിതുര: പൊന്മുടിയിൽ ഇന്ന് മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും.
വേനൽമഴ കനത്തതോടെ ഒരാഴ്ചയിലേറെയായി പൊന്മുടി അടച്ചിട്ടിരിക്കുകയാണ്. കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടവും ഇന്ന് തുറക്കും.
മഴ ശക്തമായപ്പോള്‍ മണ്ണിടിച്ചിൽ, ഉരുള്‍പൊട്ടൽ സാധ്യത കാരണം കഴിഞ്ഞ ആഴ്ച പൊന്മുടി അടയ്ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മഴ കുറഞ്ഞതോടെയാണ് പൊന്മുടി തുറക്കാൻ തീരുമാനിച്ചത്. എന്നാൽ ഇന്ന് വീണ്ടും മഴ കനത്തതോടെ വരും ദിവസങ്ങളിൽ വീണ്ടും അടച്ചേക്കും