രാജ്യം മുഴുവൻ കാലവർഷം വ്യാപിച്ചു: സംസ്ഥാനത്ത് മഴ തുടരും

Heavy-rain-in-tamilnadu_1200x900

തിരുവനന്തപുരം :കാലവർഷം ഇന്ന് (ജൂലൈ 02) രാജ്യം മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണ എത്തിച്ചേരേണ്ടതിനും ആറ് ദിവസം മുൻപേയാണ് ( ജൂലൈ 8) ഇത്തവണ രാജ്യം മൊത്തത്തിൽ കാലവർഷം വ്യാപിച്ചത്.ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡിഷക്ക് മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ്‌ അറിയിച്ചു.

 

അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടുകൂടിയ വ്യാപകമായ മഴ തുടരാൻ സാധ്യതയുണ്ട്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്കും ജൂലൈ അഞ്ച്, ആറ് തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്കുമാണ് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!