തിരുവനന്തപുരം: മാനവീയം റോഡിൽ നിന്ന് രാജ്‌ഭവനിലേക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രവർത്തകർ നടത്തുന്ന മാർച്ചിനോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ ഉച്ചയ്‌ക്ക് 2 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പേരൂർക്കട-വെളളയമ്പലം, വെളളയമ്പലം-ശാസ്‌തമംഗലം, വെളളയമ്പലം-മ്യൂസിയം-നന്ദാവനം, ബേക്കറി ജംഗ്ഷൻ, വെളളയമ്പലം-വഴുതക്കാട് തുടങ്ങിയ റോഡുകളിൽ ഇരുവശവും പാർക്കിംഗ് അനുവദിക്കില്ല. പേരൂർക്കട ഭാഗത്തു നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ ഊളമ്പാറ-പൈപ്പിൻമൂട്-ശാസ്‌തമംഗലം-ഇടപ്പഴിഞ്ഞി-വഴുതക്കാട് വഴിയും ചെറിയ വാഹനങ്ങൾ കവടിയാർ-കുറവൻകോണം-പട്ടം റോഡ് വഴിയോ കവടിയാർ-ഗോൾഫ് ലിംഗ്സ്-പൈപ്പിൻമൂട്-ശാസ്‌തംമംഗലം വഴിയോ പോകേണ്ടതാണ്. കിഴക്കേകോട്ടയിൽ നിന്ന് പേരൂർക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കോർപ്പറേഷൻ ഓഫീസ്-നന്തൻകോട്-ടെന്നീസ് ക്ലബ്-കവടിയാർ വഴിയും മരുതൻകുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കറി-വഴുതക്കാട്-ഇടപ്പഴിഞ്ഞി വഴിയും പോകണമെന്ന് സിറ്രി പൊലീസ് കമ്മിഷണർ ജി.സ്‌പർജൻ കുമാർ അറിയിച്ചു.
