വിതുര: എട്ടാം ക്ലാസുകാരിയെ വർഷങ്ങളായി പീഡിപ്പിച്ചിരുന്ന യുവാവ് അറസ്റ്റിൽ. വിതുര ആനപ്പാറ നാരകത്തിൻകാല തടത്തരികത്തു വീട്ടിൽ ബി. വൈശാഖ്(21) ആണ് അറസ്റ്റിലായത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ ആണു പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്നു സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ പരാതി നൽകി. പെൺകുട്ടി രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പ്രതി ഉപദ്രവിക്കാറുണ്ടെന്നു പെൺകുട്ടി മൊഴി നൽകി.
