തിരുവനന്തപൂരം:പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നാനച്ചനായ അനിൽകുമാറിന് പതിനഞ്ച് കൊല്ലം കഠിന തടവും നൽപ്പത്തിയ്യായിരം രൂപ പിഴ അടയ്ക്കുവാനും തിരുവനന്തപുരം പ്രതേക അതിവേഗ കോടതി ജഡ്ജ് അഞ്ചു മീര ബിർള വിധിച്ചു.
പിഴ അടച്ചില്ലെങ്കിൽ ഒന്നരകൊല്ലം കൂടുതൽ തടവ് അനുഭവിക്കണം പിഴ തുക അതിജീവിതയ്ക്ക് നൽകാനും വിധിയിൽ പറയുന്നു.
2020 മാർച്ച് പതിനഞ്ചിനും ഇതിനു മുമ്പുള്ള പലദിവസങ്ങളിലുമായിട്ടാണ് പ്രതി അതിജീവിതയെ പീഡിപ്പിച്ചത് എന്നാണ് പ്രോസക്യൂഷൻ കേസ്. ഇത് കൂടാതെ മൊബൈലിലൂടെ അശ്ലീല വീഡിയോകൾ കാണിച്ചു കൊടുത്തിട്ടുണ്ട്.
കുട്ടിയെ ഭീഷണി പെടുത്തിയതിനാൽ പുറത്താരോടും സംഭവം പറഞ്ഞില്ല. ഏറ്റവും ഒടുവിൽ പീഡിപ്പിച്ച ദിവസം അമ്മുമ്മയോട് സംഭവം പറഞ്ഞത്. തുടർന്നാണ് വീട്ടുകാർ നഗരൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്.
പ്രോസക്യൂഷൻന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ . എസ് വിജയ് മോഹൻ ഹാജരായി . പ്രോസക്യൂഷൻ പതിനാറ് സാക്ഷികളെ വിസത്തരിക്കുകയും ഇരുപത്തിയാറ് രേഖകൾ ഹാജരാകക്കി. നെടുമങ്ങാട് ഡി വൈ എസ്ആ പി യിരുന്ന സുനീഷ് ബാബു,സബ് ഇൻസ്‌പെക്ടർ ഷിജു എസ്.എസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. അതിജീവിതയ്ക്ക് ജില്ലാ ലീഗൽ ഐഡ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറഞ്ഞിട്ടുണ്ട്.