തിരുവനന്തപുരം: സംസ്ഥാനത്ത് 75ാം റിപ്പബ്ളിക് ദിനാഘോഷം ആരംഭിച്ചു.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ആഘോഷം നടന്നത്.
റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവർണർ പതാക ഉയർത്തി.
രാവിലെ ഒൻപത് മണിയോടെ ചടങ്ങുകൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വേദിയിൽ സന്നിഹിതരായിരുന്നു.വിവിധ ജില്ലകളിൽ പരിപാടികൾ പുരോഗമിക്കുകയാണ്.