ഡൗൺ സിൻഡ്രം വിഭാഗക്കാരുടെ ലോക ഫാഷൻ ഷോയിലേക്ക് ആദ്യ ഇന്ത്യാക്കാരിയായി റിസ റെജി

IMG-20220710-WA0001

 

ഗ്ലോബൽ ഡൗൺസിൻഡ്രം ഫെഡറേഷൻ സംഘടിപ്പിക്കുന്ന ലോക ഫാഷൻ ഷോയിലേക്ക് ആദ്യ ഇന്ത്യാക്കാരിയായി മലയാളി. പന്തളം സ്വദേശിനിയായ റിസ റെജിയാണ് രാജ്യത്തിന് അഭിമാനമായി മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. രാജ്യാന്തര തലത്തിൽ തിരഞ്ഞെടുക്കുന്ന ഡൗൺസിൻഡ്രം ബാധിതരായ 20 മോഡലുകളെ പങ്കെടുപ്പിച്ച് നടത്തുന്ന സൗന്ദര്യോത്സവത്തിൽ നേരിട്ടു പങ്കെടുക്കാൻ ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾക്ക് അവസരം ലഭിക്കുന്നത്. റിസ റെജി റിസ റാമ്പിലെത്തുമ്പോൾ ഇന്ത്യാക്കാർക്ക് അത് അഭിമാന നിമിഷമാകും.

നവംബർ 12ന് യുഎസിലെ ഡെൻവറിലാണ് ‘ബി ബ്യൂട്ടിഫുൾ, ബി യുവർ സെൽഫ്’ എന്ന പേരിൽ സൗന്ദര്യോത്സവം. വൈജ്ഞാനിക വൈകല്യവുമായി ബന്ധപ്പെട്ട മേഖലയിലെ പഠനങ്ങൾക്ക് തുക കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൗന്ദര്യമത്സരം സംഘടിപ്പിക്കുന്നത്.ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ പന്തളം കുരമ്പാല ഇന്ദു ഭവനിൽ റെജി വഹീദ് – അനിത ദമ്പതികളുടെ മകളായ റിസ (23) മോഡലിങ്ങിനൊപ്പം ന‍ൃത്തത്തിലും കഴിവു തെളിയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!