തിരുവനന്തപുരം : രാഷ്ട്രപതി എത്തുന്നതിന് മുന്നോടിയായി റോഡുപണി തകൃതി. നഗരത്തിൽ ഒരു മാസത്തിലേറെയായി റീടാർ ചെയ്യുന്നതിനായി മില്ലിങ് നടത്തിയ റോഡുകളിലാണ് ഇപ്പോൾ നിർമാണം നടത്തുന്നത്.മഴയും ടാറിന്റെ അഭാവവും കാരണം മുടങ്ങിയ നിർമാണം രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വരവു പ്രമാണിച്ച് നടത്തുകയാണ്.പാറ്റൂർ മുതൽ ജനറൽ ആശുപത്രിവരെയുള്ള ഭാഗത്തെ റോഡിന്റെ ടാറിങ്ങാണ് ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ചത്. ഗതാഗതം കൂടുതലുള്ള പകൽ സമയത്ത് ടാറിങ് ആരംഭിച്ചതോടെ ഈ റോഡിൽ ഗതാഗതം ഏറെ നേരം തടസ്സപ്പെ
