തിരുവനന്തപുരം: ദേശീയപാത നവീകരണത്തിനായുള്ള ഭൂമിയേറ്റെടുക്കൽ പൂർത്തിയായ കടമ്പാട്ടുകോണം – കഴക്കൂട്ടം റീച്ചിലെ നിർമ്മാണ ജോലികൾ ഒരു മാസത്തിനകം ആരംഭിക്കും. ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ രണ്ടാഴ്ചയ്ക്കകം പൂർണമായും പൊളിച്ചുമാറ്റണമെന്ന് ഉടമകൾക്ക് ദേശീയപാത അതോറിട്ടി അന്ത്യശാസനം നൽകി. മരങ്ങൾ മുറിച്ച് മാറ്റുന്നതിനായി നിർമ്മാണ ജോലികൾ ഏറ്റെടുത്ത ആർ.ബി.എസ് കമ്പനി ജോലിക്കാരെ നിയോഗിച്ചു. ഏറ്റെടുത്ത ഭൂമിയിൽ കെട്ടിടങ്ങളും മരങ്ങളുമൊഴിവാക്കി ഒരു മാസത്തിനകം ദേശീയപാത നിർമ്മാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
