തിരുവനന്തപുരം : നിർദിഷ്ട വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡിനു വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് അതിർത്തി നിശ്ചയിച്ച് കല്ലിട്ടു തുടങ്ങി. ഇന്നലെ വിഴിഞ്ഞം ഭാഗത്ത് രണ്ടര കിലോമീറ്ററോളം ഭാഗത്താണ് കല്ലിട്ടത്. നാവായിക്കുളം വരെയുള്ള 65 കിലോമീറ്റർ ദൂരം കല്ലിട്ട ശേഷം തേക്കട മുതൽ മംഗലപുരം വരെയുള്ള റോഡിനു വേണ്ടിയും കല്ലിടൽ നടക്കും. ഒരു മാസത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കണമെന്നാണു നിർദേശം.ഭോപാൽ ആസ്ഥാനമായ ഹൈവേ എൻജിനീയറിങ് കൺസൽട്ടന്റ് എന്ന സ്ഥാപനമാണ് കല്ലിടൽ ജോലി നടപ്പാക്കുന്നത്. ദേശീയപാത അതോറിറ്റി, റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. .
