വെമ്പായം – ചീരാണിക്കര റോഡ് നിർമ്മാണത്തിൽ അപാകത; രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

IMG_20240207_233633_(1200_x_628_pixel)

തിരുവനന്തപുരം:  വെമ്പായം- ചീരാണിക്കര റോഡ് നിർമ്മാണത്തിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

ഓവർ സിയർ മുഹമ്മദ് രാജി, അസി.എന്‍ജിനീയര്‍ അമൽരാജ് എന്നിവരെയാണ് മന്ത്രിമുഹമ്മദ് റിയാസ് സസ്പെൻഡ് ചെയ്തു.

മറ്റൊരു അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സജിത്തിനെ ജില്ല വിട്ട് സ്ഥലംമാറ്റും. കരാറുകാരാനായ സുമേഷ് മോഹൻെറ ലൈസൻസും റദ്ദാക്കാൻ മന്ത്രി ഉത്തരവിട്ടു. പൊതുമരമാത്ത് വിജിലൻസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ടാർ ചെയ്ത് റോഡ് ദിവസങ്ങള്‍ക്കകം പൊട്ടിപൊളിഞ്ഞിരുന്നു.

നാട്ടുകാർ ഈ ചിത്രങ്ങള്‍ മന്ത്രിക്ക് അയച്ചു നൽകിയതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!