തിരുവനന്തപുരം: ശംഖുംമുഖം ബീച്ച് തകർന്നിട്ട് രണ്ടുവർഷത്തിലേറെയായിട്ടും പുനർനിർമ്മാണ പ്രവർത്തനം എങ്ങുമെത്തിയില്ല. കടൽക്ഷോഭം ശക്തമായതോടെ ആരംഭിക്കാനിരുന്ന നിർമ്മാണ പ്രവർത്തനം വീണ്ടും നിറുത്തിവച്ച സ്ഥിതിയിലാണ്. 2018ലെ കടലാക്രമണത്തിലായിരുന്നു ബീച്ചിന്റെ ഒരു ഭാഗം തകർന്നത്. 2020ൽ ബീച്ച് പൂർണമായും തകർന്നു.
ബീച്ചിലേക്കുള്ള വഴി ഇപ്പോഴും ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ്.റോഡിന്റെ അടിഭാഗത്തുള്ള മണൽ ഇപ്പോഴും തിരയടിയിൽ ഇളകുകയാണ്.ഇത് റോഡിന്റെ നിലവിലെ സ്ഥിതി കൂടുതൽ ഗുരുതരമാക്കിയിട്ടുണ്ട്. നിരവധി പേരാണ് ബീച്ച് കാണാനെത്തി നിരാശരായി മടങ്ങുന്നത്. ജൂൺ- ജൂലായ് മാസങ്ങൾ കടൽക്ഷോഭത്തിന്റെ കാലമായതിനാൽ നവീകരണം നടക്കാൻ സാദ്ധ്യതയില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.എന്നാൽ,ബീച്ചിനോട് ചേർന്നുള്ള നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്
