തിരുവനന്തപുരം :നൂറ്റാണ്ടുകളായി ആയിരക്കണക്കിന് ആൾക്കാർ ബലിതർപ്പണം നടത്തുന്ന ചരിത്രപ്രധാന്യമുള്ള ശംഖുമുഖം തീരത്ത് ഇത്തവണ കർക്കിടക വാവുബലി തടഞ്ഞത് പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ നിലപാടിനെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കിളിമാനൂർ സുരേഷും ജനറൽ സെക്രട്ടറി ബിജു അറപ്പുരയും അറിയിച്ചു.