ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കൻഡറിക്ക് പുതിയ സ്‌കൂൾ ബസ്

IMG_20230724_224747_(1200_x_628_pixel)

തിരുവനന്തപുരം :ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പുതിയ സ്‌കൂൾ ബസ് ഒ.എസ് അംബിക എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു.

എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളിന് പുതിയ ബസ് വാങ്ങിയത്. മികച്ച പഠന സൗകര്യങ്ങളാണ് പൊതുവിദ്യാലയങ്ങളിൽ സർക്കാർ ഒരുക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. വിദ്യാർത്ഥികൾ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളരണമെന്നും ചുറ്റുപാടുകളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

ഭൂഗർഭജലവകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയായ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്‌സൺ എസ്.കുമാരി മുഖ്യാതിഥി ആയിരുന്നു. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ള, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ് ഗിരിജ, സ്‌കൂൾ പ്രിൻസിപ്പാൾ ഉദയകുമാരി.ഡി, മറ്റ് അധ്യാപകർ , വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!