തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വാഹന പാസുകൾ നിർബന്ധമാക്കി പൊതുഭരണ വകുപ്പ് സർക്കുലർ പുറത്തിറക്കി. അലക്ഷ്യമായി വാഹനം പാർക്ക് ചെയ്താൽ ജീവനക്കാർക്കും വകുപ്പുകളുടെ വാഹനങ്ങൾക്കും 1000 രൂപ പിഴ ചുമത്തും.പാസുള്ള വാഹനങ്ങൾക്ക് മാത്രമേ സെക്രട്ടേറിയറ്റിനുള്ളിൽ പാർക്കിംഗ് അനുവദിക്കുകയുള്ളൂ. പാസ് ആവശ്യമുള്ള ജീവനക്കാർ ഉടൻതന്നെ അപേക്ഷിക്കണം.പാസുണ്ടെങ്കിലും സെക്യൂരിറ്റി ഓഫീസർ ആവശ്യപ്പെട്ടാൽ തിരിച്ചറിയൽ കാർഡ് കാണിക്കണം
