തിരുവനന്തപുരം:തിരുവനന്തപുരം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ആധുനിക സിഗ്നൽ സംവിധാനത്തിലുളള ട്രാഫിക്ക് ലൈറ്റുകൾ പ്രവർത്തനം ആരംഭിച്ചു.നിലവിലുള്ള ട്രാഫിക്ക് സിഗ്നലിൽ നിന്ന് വ്യത്യസ്‌തമായ സെൻസർ കാമറകൾ ഉപയോഗിച്ചുള്ള സംവിധാനമാണിത്.പേട്ട പൊലീസ് സ്റ്റേഷനുസമീപമാണ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. സിഗ്നൽ ലൈറ്റുകളോടൊപ്പം സ്ഥാപിക്കുന്ന കാമറയും സെൻസറും ഉപയോഗിച്ച് ഏത് റോഡിലാണ് വാഹനങ്ങളുടെ തിരക്ക് കൂടുതലെന്ന് കണ്ടെത്തി അതനുസരിച്ച് വാഹനങ്ങൾക്ക് പോകാൻ സിഗ്നൽ ഓണാകുന്ന സംവിധാനമാണിത്.നഗരത്തിലെ 114 ജംഗ്ഷനുകളിലാണ് ഈ സംവിധാനം വരും മാസങ്ങളിൽ നടപ്പിലാക്കുന്നത്.കോയമ്പത്തൂരുള്ള എം.പി.എസ് കമ്പനിക്കാണ് നിർമ്മാണച്ചുമതല.
