തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കനറാ ബാങ്കിന്റെ സ്‌പോൺസർഷിപ്പിലൂടെ 30 ലക്ഷം രൂപ ചെലവിൽ 50 കിലോവാട്ടിന്റെ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് തുടക്കമായി.
ഇന്നലെ രാവിലെ ക്ഷേത്ര കിഴക്കേനടയിൽ നടന്ന ചടങ്ങിൽ കനറാ ബാങ്ക് ജനറൽ മാനേജർ എസ്.പ്രേംകുമാർ, ഭരണസമിതി അംഗം അവിട്ടം തിരുനാൾ ആദിത്യവർമ്മ എന്നിവർ ചേർന്ന് പദ്ധതിക്ക് തുടക്കം കുറിച്ചു.
ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ്, മാനേജർ ബി.ശ്രീകുമാർ, കനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർമാരായ കെ.എസ്.പ്രദീപ്, എസ്.ശരവണൻ, ഫോർട്ട് ബ്രാഞ്ച് ചീഫ് മാനേജർ രാജേഷ് രാജ്മോഹൻ സീനിയർ മാനേജർ പി.എസ്.ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.