ശ്രീകാര്യം : മേൽപ്പാലം നിർമാണത്തിനു മുന്നോടിയായി സർവീസ് റോഡുകൾ ഒരുക്കാൻ ശ്രീകാര്യത്ത് കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. മൂന്നു ഘട്ടങ്ങളിലായി ആകെ 163 കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റേണ്ടത്. കല്ലമ്പള്ളി മുതൽ ലൊയോള റോഡിന്റെ തുടക്കംവരെയുള്ള 63 കെട്ടിടങ്ങളിൽ 60 എണ്ണമാണ് ആദ്യഘട്ടത്തിൽ പൊളിക്കുന്നത്.ഇവിടത്തെ വലിയ മൂന്നു കെട്ടിടങ്ങൾ പ്രത്യേക സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടേ പൊളിക്കൂ. ഗ്രന്ഥശാലാക്കെട്ടിടത്തിന്റെ എതിർവശത്ത് പച്ചക്കറിക്കട പ്രവർത്തിച്ച കെട്ടിടം പൊളിച്ചുകൊണ്ടാണ് ചൊവ്വാഴ്ച രാവിലെ പൊളിക്കലിനു തുടക്കമിട്ടത്
