നെയ്യാറ്റിൻകര : പൂവാർ പഞ്ചായത്തിലെ ചെക്കടി, പാഞ്ചിക്കാല, പരണിയം പ്രദേശങ്ങളിൽ തെരുവ് നായ ആക്രമണം. ഇരുപതോളം പേർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂളിൽ പോയ വിദ്യാർഥിയും വീട്ടിലിരുന്ന വയോധികയും കടിയേറ്റവരുടെ പട്ടികയിലുണ്ട്.
ഇന്നലെ രാവിലെ എട്ടര മുതലാണ് നായ ആക്രമണം ആരംഭിച്ചത്. ഒരു നായ ആണ് എല്ലാവരെയും ആക്രമിച്ചതെന്നും അല്ലെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അതേസമയം ആക്രമണം നടത്തിയ നായ ഒട്ടേറെ നായ്ക്കളെ കടിച്ചിട്ടുണ്ട്. ഇത് ആശങ്കയ്ക്കിടയാക്കി