പുല്ലുവിള: പുല്ലുവിളയിൽ വീണ്ടും തെരുവുനായ ആക്രമണം. പുല്ലുവിള പുതിയതുറ പുരയിടത്തിൽ ജൂസമ്മ (62), പേരക്കുട്ടി ഡാനിയേൽ (4), അയൽ വീട്ടിലെ കുട്ടി ഹാൻട്രിക് (3) എന്നിവരെയാണ് ഇന്നലെ വൈകിട്ട് നാലരയോടെ തെരുവ് നായ ആക്രമിച്ചത്. ഡാനിയേലിനെ കടിക്കുന്നതു കണ്ട് രക്ഷിക്കാനെത്തിയ തായിരുന്നു ജൂസമ്മ. ഡാനിയേലിനു വലതു കൈയ്ക്കാണ് പരുക്ക്. നെഞ്ചിലും ചെറിയ മുറിവുണ്ട്. ജൂസമ്മയുടെ രണ്ടു കൈകളിലും കഴുത്തിലും കടിയേറ്റു. കൈകളിൽ സാരമായ പരുക്കുണ്ട്. നാട്ടുകാർ ഓടിക്കൂടിയതിനെ തുടർന്നാണ് നായ പിൻവാങ്ങിയത്.
