തിരുവനന്തപുരം : കുന്നുകുഴിയിൽ രണ്ടു വീട്ടമ്മമാർ ഉൾപ്പെടെ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കന്നുകുഴി ആർ.പി. ജങ്‌ഷൻ കലാവിഹാർ നഗറിൽ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. വീട്ടുമുറ്റത്തും കടയ്ക്കു മുന്നിലും നിന്നവരെയും കാൽനടയാത്രികനെയും നായ ഓടിച്ചിട്ടു കടിക്കുകയായിരുന്നു.കുന്നുകുഴിയിലെ കടയ്ക്കു മുൻപിൽ നിൽക്കുകയായിരുന്ന വിൻസന്റിനെയാണ് ആദ്യം നായ കടിച്ചത്. തുടർന്ന് ജയപ്രസാദ്, ബെല്ല, അമല, സോളമൻ എന്നിവരെയും കടിച്ചു
