ബാലരാമപുരം : ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
കോട്ടുകാൽക്കോണം കല്ലാലുവിള വീട്ടിൽ ശ്രീകാന്തിൻ്റെയും ആശയുടേയും മകൾ വൈഗ (13) യെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
മുത്തശ്ശിക്കൊപ്പമാണ് വൈഗ കോട്ടുകാൽക്കോണത്തെ വീട്ടിൽ താമസിച്ചിരുന്നത്.
എട്ടുവർഷം മുമ്പ് അച്ഛൻ ശ്രീകാന്ത് ഉപേക്ഷിച്ച് പോയതിനെത്തുടർന്ന് അമ്മ മറ്റൊരു വിവാഹം കഴിച്ച് വേറെ വീട്ടിൽ താമസിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെയാണ് വീട്ടുകാർ കുട്ടിയെ തൂങ്ങിനിൽക്കുന്നനിലയിൽ കണ്ടത്. കോട്ടുകാൽക്കോണം മുത്താരമ്മൻ കോവിൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു