കാട്ടാക്കട; കല്ലാമം ഷാലോം പ്രാർത്ഥനാലയത്തിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ആഴങ്കൽ സ്വദേശി ശ്യാം കൃഷ്ണ (35) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ യുവാവിനെ പ്രാർത്ഥനാലയത്തിന്റെ പ്രയർ ഹാളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മദ്യപാനം നിർത്താനായി കുറച്ചു ദിവസങ്ങൾക്ക് മുൻപ് യുവാവിനെ വീട്ടുകാരാണ് പ്രാർത്ഥനാലയത്തിൽ എത്തിച്ചത്.
എന്നാൽ ഇന്നലെ രാത്രി മുതൽ ഇയാളെ കാണ്മാനില്ലായിരുന്നു. സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു