പനവൂർ : ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പനവൂർ പഞ്ചായത്തിലെ പനയമുട്ടം റോഡരികത്ത് വീട്ടിൽ അഭിരാമി(22-പാറു)യെയാണ് വ്യാഴാഴ്ച രാവിലെ വീടിനോടു ചേർന്നുള്ള പടിക്കെട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അഭിരാമിയുടെ ഭർത്താവ് ശരത് ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇയാൾ പോലീസിന്റെ കസ്റ്റഡിയിലാണ്.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടരവർഷമായി. വിവാഹനിശ്ചയം കഴിഞ്ഞ് വിവാഹത്തീയതിക്കു മുൻപായി ശരത് അഭിരാമിയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.
സ്വർണത്തെയും പണത്തെയും ചൊല്ലി വധുവിന്റെ വീട്ടുകാരുമായി സ്വരച്ചേർച്ചയിലായിരുന്നില്ലെന്നും ഇതിനെച്ചൊല്ലി ഇരുവരും കലഹിക്കുന്നത് പതിവായിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്.