തിരുവനന്തപുരം: സുഗതകുമാരിയുടെ ഓർമ്മയ്ക്കായി മന്ദിരം ഒരുങ്ങുന്നു.വട്ടിയൂർക്കാവ് മണ്ഡലത്തിലെ പാതിരപ്പള്ളി വാർഡിൽ കുന്നുംപുറത്താണ് കേന്ദ്രം ഒരുങ്ങുന്നത്. സുഗതകുമാരിയുടെ പ്രശസ്ത കവിതയായ പവിഴമല്ലിയുടെ പേരാണ് കെട്ടിടത്തിന് നൽകിയിരിക്കുന്നത്.ഈ മാസം കെട്ടിടം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. താഴത്തെ നിലയിൽ അങ്കണവാടിയും മുകളിൽ സാംസ്കാരിക നിലയവുമാണ് സജ്ജമാക്കുന്നത്
