കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പ്; 5 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

IMG_20240130_123543_(1200_x_628_pixel)

തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറിയില്‍നിന്ന് വ്യാജ ചെക്ക് ഉപയോഗിച്ച് 15 ലക്ഷം തട്ടിയ സംഭവത്തില്‍ 5 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍.

ജൂനിയര്‍ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാന്‍, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

മരിച്ചവരുടെ ഉള്‍പ്പെടെ വിവിധ അക്കൗണ്ടുകളില്‍നിന്ന് വ്യാജ ചെക്ക് ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയതെന്ന് ധനവകുപ്പിലെ പരിശോധനാ സംഘം കണ്ടെത്തിയിരുന്നു.

പെന്‍ഷന്‍കാരിയായ ശ്രീകാര്യം ചെറുവയ്ക്കല്‍ ശങ്കര്‍ വില്ലാസില്‍ എം.മോഹനകുമാരിയുടെ അക്കൗണ്ടില്‍നിന്ന് രണ്ടുതവണയായി രണ്ടരലക്ഷം രൂപ പിന്‍വലിച്ചെന്ന് കാണിച്ച് ട്രഷറി ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!