Tag: ആത്മഹത്യ

  • അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ഉണ്ണിക്കൃഷ്ണൻ ആഗ്രഹിച്ചത് ആൺ സുഹൃത്തുക്കൾക്കൊപ്പം കഴിയാൻ

    അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ഉണ്ണിക്കൃഷ്ണൻ ആഗ്രഹിച്ചത് ആൺ സുഹൃത്തുക്കൾക്കൊപ്പം കഴിയാൻ

    തിരുവനന്തപുരം :  കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഉണ്ണിക്കൃഷ്ണന് താൽപര്യം ആൺ സുഹൃത്തുക്കളോട് ആയിരുന്നുവെന്ന് പൊലീസ്.

    ആൺകൂട്ടായ്മകളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്ണൻ അംഗമായിരുന്നു. ഉണ്ണിക്കൃഷ്ണന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് പൊലീസിനു നിർണായക വിവരങ്ങൾ‌ ലഭിച്ചത്.

    ആണുങ്ങൾക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും ആണ് ഉണ്ണിക്കൃഷ്ണൻ താൽപര്യം കാണിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. മൊബൈൽ ഫോൺ പരിശോധനയിൽ ഇതിന്റെ തെളിവുകൾ ലഭിച്ചു.

    ആറു വർഷത്തിനിടെ ഗ്രീമയുടെ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ പോയത് ഒരു ദിവസം മാത്രമായിരുന്നു. ഇവർ തമ്മിൽ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസവും. തന്നോടുള്ള അവഗണയാണ് മരണ കാരണം എന്ന് ഗ്രീമ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു.

  • നെടുമങ്ങാട് സ്വദേശിയായ സൈനികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

    നെടുമങ്ങാട് സ്വദേശിയായ സൈനികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

    നെടുമങ്ങാട്: നെടുമങ്ങാട് സ്വദേശിയായ സൈനികൻ ആത്മഹത്യ ചെയ്ത നിലയിൽ.

    ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിയിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്. നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശി നിദർശ് (36) ആണ് മരിച്ചത്.

    വ്യാഴഴ്ച്ചയാണ് ലീവ് കഴിഞ്ഞ് വീട്ടിൽ നിന്നും പോയത്.  ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

  • നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം;ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച് പോലീസ്

    നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം;ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച് പോലീസ്

    പാലോട്: ഭര്‍തൃവീട്ടില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച് പോലീസ്.

    പാലോട് ഇടിഞ്ഞാര്‍ കോളച്ചല്‍ കൊന്നമൂട് ഇന്ദുജാഭവനിലെ ഇന്ദുജയും ഭര്‍ത്താവ് അഭിജിത്തും തമ്മില്‍ കുറച്ചുനാളായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇന്ദുജയെ അഭിജിത്ത് ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

    നിലവില്‍ കസ്റ്റഡിയിലുള്ള അഭിജിത്തിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്ദുജയുടെ ശരീരത്തില്‍ രണ്ട് ദിവസം പഴക്കമുള്ള മുറിവുകളുണ്ടെന്നും പോലീസ് പറയുന്നു. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും രേഖപ്പെടുത്തിയിരുന്നു.

     

    വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് 25-കാരിയായ ഇന്ദുജയെ ഭര്‍ത്താവായ ഇളവട്ടം സ്വദേശി അഭിജിത്തിന്റെ വീട്ടിലെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്

  • നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം; സഹപാഠികളുമായി തര്‍ക്കമുണ്ടായി

    നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം; സഹപാഠികളുമായി തര്‍ക്കമുണ്ടായി

    പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുള്ള പ്രശ്നമെന്ന് സൂചന.

    അമ്മുവിനെ ടൂർ കോ-ഓഡിനേറ്ററാക്കിയതിനെ ചിലർ എതിർത്തു. ഇത്തരം തർക്കങ്ങൾ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു എസ് സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളജിലെ നാലാം വർഷ വിദ്യാർഥിയായിരുന്നു അമ്മു.

    സംഭവത്തിൽ അസ്വാഭവിക മരണത്തിന് കേസെടുത്ത പത്തനംതിട്ട പൊലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അദ്ധ്യാപികരുടെയും മൊഴി രേഖപ്പെടുത്തും. അമ്മുവിന്റെ രക്ഷിതാക്കളെ പ്രത്യേകം കണ്ടുംമൊഴി എടുക്കും.

    ഡിസംബർ മാസം ടൂർ സംഘടിപ്പിക്കാനുള്ള ആലോചനയാലായിരുന്നു. ഇതിന്റെ വിദ്യാർത്ഥി കോ-ഓഡിനേറ്ററായി അമ്മു സജീവിനെയാണ് തിരഞ്ഞെടുത്തത്. എന്നാൽ ഒരു വിഭാഗം പെൺകുട്ടികൾ ഇതിനെ എതിർത്തു. മാത്രമല്ല പരീക്ഷയ്ക്ക് മുൻപായി സമർപ്പിക്കേണ്ട ബുക്കുകളിലൊന്ന് കാണാതായതുമായി ബന്ധപ്പെട്ടും പരസ്പരം ആരോപണങ്ങൾ ഉയർന്നു.

    ഇതിന് പിന്നാലെ അമ്മുവിന്റെ പിതാവ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. തർക്കത്തിലേർപ്പെട്ട പെൺകുട്ടികളും രക്ഷിതാക്കളോടും പരാതിക്കാരനോടും 18-ാം തീയതി ഹാജരാകണമെന്ന് നിർദേശിച്ചു. ഇതിന് പിന്നാലെയാണ് ഇന്നലെ വെെകിട്ട് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് അമ്മു ചാടിയത്

  • തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യ; വിശദമായ അന്വേഷണത്തിന് പൊലീസ്

    തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യ; വിശദമായ അന്വേഷണത്തിന് പൊലീസ്

    തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്.

    തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പെൺകുട്ടി അധിക്ഷേപത്തിന് ഇരയായെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

    മാതാപിതാക്കളും സഹോദരനും സന്തോഷവാന്മാരായിരിക്കണം എന്നുമാത്രമാണ് പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നതെന്നും പൊലീസ് പറഞ്ഞു.

    പെൺകുട്ടി സൈബർ ആക്രമണത്തിന് ഇരയായതായി കുടുംബം പൊലീസിൽ പരാതിപ്പെട്ടിട്ടില്ലെന്നാണ് വിവരം. വിദ്യാർത്ഥിനി പ്ളസ് ടു പരീക്ഷയിൽ തോറ്റതിൽ മനോവിഷമത്തിലായിരുന്നുവെന്നും വിവരമുണ്ട്. ഇക്കാര്യവും പൊലീസ് വിശദമായി പരിശോധിക്കുകയാണ്.

  • കർഷകൻ ജീവനൊടുക്കിയ സംഭവം: നിക്ഷേപത്തുക കുടുംബത്തിനു മടക്കിനൽകി  പെരുമ്പഴുതൂർ സഹകരണ ബാങ്ക്

    കർഷകൻ ജീവനൊടുക്കിയ സംഭവം: നിക്ഷേപത്തുക കുടുംബത്തിനു മടക്കിനൽകി പെരുമ്പഴുതൂർ സഹകരണ ബാങ്ക്

    നെയ്യാറ്റിൻകര : നിക്ഷേപത്തുക ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിനു പലിശയടക്കം തുക പെരുമ്പഴുതൂർ സഹകരണ ബാങ്ക് മടക്കിനൽകി.

    കർഷകനായ സോമസാഗരത്തിനു നിക്ഷേപത്തുകയും പലിശയും ചേർത്ത് 5,30,419 രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. ഈ തുക ലഭിക്കാനായി പലപ്പോഴായി ബാങ്കിനെ സമീപിച്ചെങ്കിലും പണം ലഭിക്കില്ലെന്നായപ്പോഴാണ് സോമസാഗരം ജീവനൊടുക്കിയത്.

    സംഭവം വിവാദമായതോടെ സോമസാഗരത്തിന്റെ വീട്ടുകാരെ വിളിച്ചുവരുത്തി നിക്ഷേപത്തുക മുഴുവനായി മടക്കിനൽകുകയായിരുന്നു

  • നെടുമങ്ങാട് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    നെടുമങ്ങാട് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    നെടുമങ്ങാട്: സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

    നെടുമങ്ങാട് മണക്കോട് സ്വദേശി ബിജീഷ് (26), വർക്കല സ്വദേശി ശ്യം (26) എന്നിവരാണ് മരിച്ചത്.

    നിര്‍മ്മാണ തൊഴിലാളികളായ ഇരുവരും സുഹൃത്തുകളാണെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇവരെ കാണാനില്ലായിരുന്നു.

    നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

  • യുവതി വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയില്‍

    യുവതി വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയില്‍

    ആറ്റിങ്ങൽ: യുവതി വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയില്‍. ആലങ്കോട് മേവർകൽ കുന്നുവാരത്ത് ജിനീഷയാണ് (32) മരിച്ചത്.

    ഉച്ചയോടെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ മരിച്ച നിലയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല. രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവ് വിദേശത്താണ്

  • പത്താം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ; യുവാവിനെതിരേ കേസ്

    പത്താം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ; യുവാവിനെതിരേ കേസ്

    ചിറയിൻകീഴ്: പത്താം ക്ലാസ് വിദ്യാർഥിനി  ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെതിരേ ചിറയിൻകീഴ് പോലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു.

    വിദ്യാർഥിനിയുടെ മരണത്തിൽ ചിറയിൻകീഴ് സ്വദേശിയായ യുവാവിനു പങ്കുണ്ടെന്ന്  കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് ചിറയിൻകീഴ് പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ സുഹൃത്തായിരുന്ന യുവാവിനെതിരേ തെളിവു ലഭിച്ചിരുന്നു.

    മൊബൈൽ ചാറ്റിങ് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ തെളിവായി പോലീസ് ശേഖരിച്ചിരുന്നു. തുടർന്നാണ് യുവാവിനെതിരേ പോക്‌സോ, ആത്മഹത്യാപ്രേരണ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തത്.

    കഴിഞ്ഞ മാസം 20-നാണ് പതിനാറ് വയസ്സുകാരി വീട്ടിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.കുട്ടിക്ക് എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചിരുന്നു