Tag: ആറ്റുകാൽ പൊങ്കാല

  • ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയവരുടെ ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമം; നാല് സ്ത്രീകൾ അറസ്റ്റിൽ

    ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയവരുടെ ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമം; നാല് സ്ത്രീകൾ അറസ്റ്റിൽ

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയവരുടെ ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച നാല് സ്ത്രീകൾ അറസ്റ്റിൽ.

    തമിഴ്നാട് സ്വദേശികളായ മീന, റോസ്ലി, ശാന്തി, മീനാക്ഷി എന്നിവരെയാണ് തമ്പാനൂർ പൊലീസ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തത്.

    പൊങ്കാലയ്ക്കെത്തിയ സ്ത്രീയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചതിനിടെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

    പൊങ്കാലയിടാൻ എന്ന വ്യാജേനയെത്തി സംഭാരം വാങ്ങാനുള്ള ക്യൂവിൽ നിൽക്കുമ്പോഴാണ് മാല മോഷ്ടിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ ഒരു സ്ത്രീ പിടിയിലായി.

    ഒരാളാണ് മോഷണത്തിന് ശ്രമിച്ചത്. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ഇവർ സംഘമായി എത്തിയതാണെന്ന് മനസിലായി. തുടർന്ന് മറ്റു മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.

  • അനന്തപുരി ഒരുങ്ങി; ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി രണ്ടുനാൾ മാത്രം

    അനന്തപുരി ഒരുങ്ങി; ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി രണ്ടുനാൾ മാത്രം

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി രണ്ടുനാൾ മാത്രം.

    പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.13ന് രാവിലെ 10.15ന് പൊങ്കാല അടുപ്പുകൾ ജ്വലിക്കും.

    ശ്രീകോവിലിൽ നിന്ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തിക്ക് കൈമാറും. അദ്ദേഹം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ അഗ്നി പകർന്നശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറും.

    സഹമേൽശാന്തി വലിയതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും ക്ഷേത്രത്തിന് മുൻവശത്തെ പാട്ടുപുരയ്ക്കടുത്തുള്ള പണ്ടാര അടുപ്പിലും അഗ്നിപകരും. തുടർന്ന് നഗരത്തിലെ വീഥികളിലും വീട്ടുമുറ്റങ്ങളിലും പൊങ്കാല അടുപ്പുകൾ ജ്വലിക്കും. ഉച്ചയ്ക്ക് 1.15നാണ് പൊങ്കാല നിവേദ്യം

  • ആറ്റുകാൽ പൊങ്കാല: വാട്ടർ അതോറിറ്റി 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും ഒരുക്കി

    ആറ്റുകാൽ പൊങ്കാല: വാട്ടർ അതോറിറ്റി 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും ഒരുക്കി

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൊങ്കാല പ്രദേശങ്ങളിൽ കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തുന്നതിനും മലിനജലം സുരക്ഷിതമായി നീക്കം ചെയ്യുന്നതിനും വാട്ടർ അതോറിറ്റി തയാറെടുപ്പുകൾ പൂർത്തിയാക്കി. പൊങ്കാല മേഖലകളിൽ താൽക്കാലികമായി 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്.

    ആവശ്യമുള്ള സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റി ടാങ്കറുകളിലും കുടിവെള്ളം എത്തിക്കും. പൊങ്കാല പ്രദേശങ്ങളെ ആറ്റുകാൽ, ഫോർട്ട്- ചാല, ശ്രീവരാഹം എന്നിങ്ങനെ മൂന്നു മേഖലകളായി തരംതിരിച്ച് കുടിവെള്ള വിതരണം സുഗമമാക്കാനായി പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

    മാർച്ച് 11, 12,13 തീയതികളിൽ മൂന്ന് മേഖലകളിലും പ്രതിദിനം മൂന്ന് ഷിഫ്റ്റുകളിലായി ഓരോ അസിസ്റ്റന്റ് എൻജിനീയർമാരുടെ നേതൃത്വത്തിൽ സംഘം പ്രവർത്തിക്കും. വാട്ടർ അതോറിറ്റിയുടെ അടിയന്തര അറ്റകുറ്റപ്പണി സംവിധാനമായ ബ്ലൂ ബ്രിഗേഡ് 24 മണിക്കൂറും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ശുദ്ധജലവിതരണത്തിനായി 16.12 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടപ്പിലാക്കിയത്.

    മലിനജല നിർമ്മാർജന സംവിധാനങ്ങളുടെ നവീകരണ ജോലികളും പൂർത്തിയാക്കി. സീവറേജ് സംവിധാനത്തിന്റെ മേൽനോട്ടത്തിനായും പ്രത്യേകം സംഘത്തെ ചുമതലപ്പെടുത്തി

  • ആറ്റുകാൽ പൊങ്കാലയിടാനെത്തിയ സ്ത്രീയുടെ അഞ്ചുപവന്റെ മാല പൊട്ടിച്ചു; യുവതികൾ പിടിയിൽ

    ആറ്റുകാൽ പൊങ്കാലയിടാനെത്തിയ സ്ത്രീയുടെ അഞ്ചുപവന്റെ മാല പൊട്ടിച്ചു; യുവതികൾ പിടിയിൽ

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ സ്വർണ മാല കവർച്ച നടത്തിയ പ്രതികൾ പിടിയിൽ.

    തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. തൂത്തുക്കുടി സ്വദേശികളായ മീനാക്ഷി, മാരി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.

    അഞ്ച് പവൻ സ്വർണമാലയാണ് ഇവർ കവർന്നത്. തമ്പാനൂരിൽ പൊങ്കാലയിട്ട് മടങ്ങുന്നതിനിടെ പട്ടം സ്വദേശിയുടെ മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു ഇവർ. പ്രതികളിൽ നിന്ന് മോഷ്ടിച്ച മാല പൊലീസ് കണ്ടെടുത്തു

  • ആറ്റുകാൽ പൊങ്കാല നാളെ; നാടും ന​ഗരവും ഒരുങ്ങി

    ആറ്റുകാൽ പൊങ്കാല നാളെ; നാടും ന​ഗരവും ഒരുങ്ങി

    തിരുവനന്തപുരം: നാളെയാണ്  ആറ്റുകാൽ പൊങ്കാല. ഇന്നലെ മുതൽ  അടുപ്പുകൂട്ടി  കാത്തിരിക്കുകയാണ് ആയിരക്കണക്കിന് ഭക്തർ.

    നാളെ രാവിലെ 10 മണിക്ക് ശുദ്ധപുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകൾ ആരംഭിക്കും.2.30-ന് ഉച്ച പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും.

  • ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകൾ വിതരണം ചെയ്യാതെ കോർപ്പറേഷൻ

    ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകൾ വിതരണം ചെയ്യാതെ കോർപ്പറേഷൻ

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പൊങ്കാലയ്ക്ക് ഉപയോഗിച്ച കല്ലുകൾ വിതരണം ചെയ്യാതെ തിരുവനന്തപുരം കോർപ്പറേഷൻ.

    പൊങ്കാലയ്ക്കായി ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കായി ശേഖരിക്കുമെന്നും കല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ലൈഫ് പദ്ധതി പട്ടികയിലുള്ളവർ ഉൾപ്പെടെ അർഹരായ 40 പേരെ കണ്ടെത്തിയെങ്കിലും അന്തിമ അനുമതി ആയിട്ടില്ല.

    പുത്തരിക്കണ്ടം മൈതാനത്ത് കൂട്ടിയിട്ടിരിക്കുന്ന കല്ലുകൾ നശിച്ചുകൊണ്ടിരിക്കുകയാണ്. പൊങ്കാല കഴിഞ്ഞ് നഗരത്തിലെ പലഭാഗങ്ങളിൽ നിന്നായി മൂന്ന് ദിവസം കൊണ്ടാണ് കോ‌ർപ്പറേഷൻ കട്ടകൾ ശേഖരിച്ചത്.

    ഈ ചുടുകട്ടകൾക്കായി നൂറിലധികം പേരാണ് അപേക്ഷിച്ചിരിക്കുന്നത്. അതിദരിദ്രർ, ഭിന്നശേഷിക്കാർ, മാരകരോഗം ബാധിച്ചവർ, ആശ്രയ ഗുണഭോക്താക്കൾ എന്നിവർക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. ഇതിൽ നിന്നാണ് അർഹരായ 40 പേരുടെ പട്ടിക തയ്യാറാക്കിയത്