Tag: കഞ്ചാവ് പിടികൂടി

  • എട്ടരക്കിലോ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൻ

    എട്ടരക്കിലോ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൻ

    ബാലരാമപുരം:  വില്പനയ്ക്കായി എത്തിച്ച എട്ടരക്കിലോ കഞ്ചാവ് ബാലരാമപുരം പൊലീസ് പിടികൂടി.

    സംഭവത്തിൽ നരുവാമൂട് സ്വദേശി വടക്കേവിള ബേബി ലാൻഡിൽ താമസിക്കുന്ന അരുൺ പ്രശാന്തിനെ (41) അറസ്റ്റ് ചെയ്തു.

    റൂറൽ എസ്.പി കിരൺ നാരായണിന്റെ നിർദ്ദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

    ആന്ധ്രാപ്രദേശിൽ നിന്ന് പാലക്കാട്ടെത്തിച്ച് ചെറിയ ചെറിയ പായ്ക്കറ്റുകളിലാക്കി കട്ടച്ചക്കുഴിയിൽ എത്തിക്കുകയായിരുന്നു.

    പൊലീസ് പിടികൂടുമെന്ന ഭയത്താൽ മൊബൈൽ ഫോൺ ഉപയോഗിക്കാതെ തന്ത്രപൂർവമായിരുന്നു കഞ്ചാവെത്തിച്ചത്.പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

  • കാറിൽ കടത്തിക്കൊണ്ടുവന്ന 45 കിലോ കഞ്ചാവ് പിടികൂടി

    കാറിൽ കടത്തിക്കൊണ്ടുവന്ന 45 കിലോ കഞ്ചാവ് പിടികൂടി

    വെള്ളറട: കാറിൽ കടത്തിക്കൊണ്ടുവന്ന 45 കിലോ കഞ്ചാവ് കുന്നത്തുകാൽ കൊന്നാനിയൂർകോണത്ത് എക്സൈസ് പിടികൂടി.

    കേസുമായി ബന്ധപ്പെട്ട് കാഞ്ഞിരംപാറ സ്വദേശി വിജിത്ത്,തൊളിക്കോട് സ്വദേശി ഷാൻ എന്നിവരെയും അറസ്റ്റ് ചെയ്തു. കഞ്ചാവ് കൊണ്ടുവന്ന കാറിന് എസ്കോർട്ട് വന്ന മറ്റൊരു കാറും എക്സൈസ് പിടിച്ചെടുത്തു.

    ഈ കാറിലുണ്ടായിരുന്നവരാണ് പിടിയിലായത്. കഞ്ചാവ് കൊണ്ടുവന്ന കാറിലുണ്ടാ

  • കാറില്‍ കടത്തിക്കൊണ്ടുവന്ന 80 കിലോയോളം കഞ്ചാവ്  പിടികൂടി

    കാറില്‍ കടത്തിക്കൊണ്ടുവന്ന 80 കിലോയോളം കഞ്ചാവ് പിടികൂടി

    നെയ്യാറ്റിൻകര : തമിഴ് നാട്ടിൽനിന്നു കാറിൽ കടത്തിക്കൊണ്ടുവന്ന 80 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടിയതുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിലായി.

    മാറനല്ലൂർ കൂവളശ്ശേരി പാൽക്കുന്ന ക്രിസ്റ്റി ഭവനിൽ സി.കെ.സിബിൻ രാജ്(24), കൂവളശ്ശേരി മഠത്തുവിള ഗോകുലത്തിൽ അപ്പു എന്നു വിളിക്കുന്ന ഗോകുൽ കൃഷ്ണ(26), മണ്ണടിക്കോണം പാലത്തിന് സമീപം ബണ്ട് റോഡ് പുതുവൽ അനിഴം നിവാസിൽ കണ്ണൻ എന്നു വിളിക്കുന്ന അരുൺകുമാർ(26) എന്നിവരാണ് അറസ്റ്റിലായത്.

    എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നെയ്യാറ്റിൻകര എക്‌സൈസ്‌, തിരുവനന്തപുരം എക്‌സൈസ് ഐ.ബി. യൂണിറ്റ് എന്നിവർ ചേർന്നാണ് ആനാവൂർ കുളക്കോട്ടുവച്ച് കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.

    അഞ്ചംഗസംഘം കാറിൽ ഉണ്ടായിരുന്നെങ്കിലും വെളിയംകോട് സ്വദേശി ലാൽ എന്ന അനീഷ്, ഊരൂട്ടമ്പലം വെള്ളൂർക്കോണം സ്വദേശി ബ്രഹ്മൻ എന്നിവർ ഓടി രക്ഷപ്പെട്ടിരുന്നു. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

  • തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോ കഞ്ചാവ് പിടികൂടി

    തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോ കഞ്ചാവ് പിടികൂടി

    തിരുവനന്തപുരം:തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി.

    എക്സൈസ് എന്‍ഫോസ്മെന്‍റ് ആന്‍റ് ആന്‍റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍. ഷിബുവിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം ആർപിഎഫ് എസ്ഐ വര്‍ഷ മീനയുടെ നേതൃത്വത്തിലുള്ള ക്രൈം പ്രിവൻഷൻ ആന്‍റ് ഡിറ്റക്ഷൻ ടീം അംഗങ്ങളുമായി തിരുവനന്തപുരം റയില്‍വേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയില്‍ ഒന്നാം നമ്പര്‍ പ്ലാറ്റഫോമിലെ സ്റ്റെപ്പിനടിയില്‍ ഒരു ബോക്സില്‍ സൂക്ഷിച്ചിരുന്ന 15.140 കിലോ കഞ്ചാവാണ് പിടികൂടിയത്.

    ചെന്നൈ-തിരുവനന്തപുരം മെയില്‍ ട്രെയ‌്നില്‍ കൊണ്ടുവന്നതന്നെന്നു സംശയിക്കുന്നു. പുതുതായി അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട് ആർപിഎഫ് ഉദ്യോഗസ്ഥര്‍ ഉള്ളതിനാല്‍ പുറത്തുകൊണ്ടുപോകുവാന്‍ കഴിയാത്തത്തിനാല്‍ ഒളിപ്പിച്ചു വച്ചിരുന്നതാണെന്നു പരിശോധനയില്‍ തെളിഞ്ഞു.

    പ്രതിയെ കണ്ടുപിടിക്കുന്നതിനുള്ള പരിശോധന എക്സൈസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.വിപണിയില്‍ മൂന്ന് ലക്ഷം വിലമതിക്കുന്ന കഞ്ചാവാണ് സംഘം പിടികൂടിയത്. വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ സംയുക്ത പരിശോധന നടത്തുന്നതാണെന്ന് എക്സൈസും ആർപിഎഫും അറിയിച്ചു.

    പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ രതീഷ്. ആര്‍, പ്രിവെന്‍റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍, സന്തോഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ സുരേഷ്ബാബു, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ഷാനിദ, ആർപിഎഫ് അസി. സബ് ഇന്‍സ്പെക്ടര്‍മാരായ ജോജി ജോസഫ്, എം.ടി.ജോസ്, പ്രയ്സ് മാത്യു, ഹെഡ് കോണ്‍സ്റ്റബിള്‍ നിമോഷ്, കോണ്‍സ്റ്റബിള്‍മാരായ മനു, ജെറിന്‍ എന്നിവരും പങ്കെടുത്തു.

     

    പിടിച്ചെടുത്ത കഞ്ചാവുമായി എക്സൈസ്, ആർപിഎഫ് ടീം അംഗങ്ങൾ