Tag: കള്ളിക്കാട്

  • കള്ളിക്കാട്ട് തണ്ണീർത്തട ദിനാചരണം നടത്തി

    കള്ളിക്കാട്ട് തണ്ണീർത്തട ദിനാചരണം നടത്തി

    കള്ളിക്കാട്:കള്ളിക്കാട്ട് തണ്ണീർത്തട ദിനാചരണം നടത്തി.

    കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ “നമ്മുടെ ഭാവിക്കായി തണ്ണീർത്തടങ്ങളെ സംരക്ഷിക്കുക” എന്ന ഉദ്ദേശത്തോടെ മൈലക്കര യു .പി.എസ് സ്കൂളിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ട്മൈലക്കര വലിയ കുളത്തിന് സമീപം മുള തൈകൾ നട്ടുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാർ തണ്ണീർതട ദിനാചരണം ഉദ്ഘാടന നിർവഹിച്ചു.

    വൈസ് പ്രസിഡൻറ് ബിന്ദു വി രാജേഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സാനുമതി, വാർഡ് മെമ്പർ അനില, തുടങ്ങിയവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.

    കൃഷി ഓഫീസർ ശരണ്യ കെ.എസ് തണ്ണീർത്തട ദിന പ്രാധാന്യത്തെ കുറിച്ച് ക്ലാസുകൾ നയിച്ചു.കൃഷി അസിസ്റ്റൻറ് മാരായ ചിഞ്ചു, ശ്രീദേവി ,സാബു ആശംസകൾ അറിയിച്ചു.

    കർഷകർ, മൈലക്കര യുപിഎസ് സ്ക്കൂൾ അധ്യാപകർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. ജല സംരക്ഷണത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ അണിചേർന്നു.

  • കള്ളിക്കാട്ട് ഓണസമൃദ്ധി കർഷക ചന്ത തുടങ്ങി

    കള്ളിക്കാട്ട് ഓണസമൃദ്ധി കർഷക ചന്ത തുടങ്ങി

    കള്ളിക്കാട്:കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണ സമൃദ്ധി കർഷക ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാർ നിർവഹിച്ചു.

    വൈസ് പ്രസിഡൻറ് ബിന്ദു ബി രാജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സാനു മതി, സദാശിവൻ കാണി,വിജയൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.

    വാർഡ് മെമ്പർമാരായ അനില, ശ്രീകല, കല,ദിലീപ്, പ്രതീഷ്മുരളി, ബിനു, വിനീത, തുടങ്ങിയവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.

    കൃഷി ഓഫീസർ എൻ. ഐ ഷിൻസി നന്ദി അർപ്പിച്ചു സംസാരിച്ചു. കൃഷി അസിസ്റ്റൻറ് മാരായ ചിഞ്ചു, ശ്രീദേവി, സാബു എന്നിവർ ആശംസകൾ പറഞ്ഞു.

    കാർഷിക വികസന സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങൾ, കർഷകർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

    കർഷകരിൽ നിന്ന്നാടൻ പച്ചക്കറികൾ വിപണി വിലയേക്കാൾ 10 ശതമാനം അധികം വില നൽകി സംഭരിച്ചു.

    വിപണി വിലയേക്കാൾ 30 ശതമാനം വിലക്കിഴിവിൽ കർഷക ചന്തയിൽ ലഭിക്കും. കർഷക ചന്ത14ന് സമാപിക്കും

  • കള്ളിക്കാട് അയൽക്കൂട്ടങ്ങൾക്ക് പച്ചക്കറി തൈകളുടെ വിതരണം നടത്തി

    കള്ളിക്കാട് അയൽക്കൂട്ടങ്ങൾക്ക് പച്ചക്കറി തൈകളുടെ വിതരണം നടത്തി

    കള്ളിക്കാട്:കള്ളിക്കാട് ഗ്രാമ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ2023-24 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായി കുടുംബശ്രീ മുഖേനയുള്ള പച്ചക്കറി കൃഷിക്കായി പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ നിർവഹിച്ചു.

    വൈസ് പ്രസിഡന്റ്‌ ബിന്ദു. വി. രാജേഷ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജയൻ.ആർ, ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.

    കൃഷി ഓഫീസർ ഷിൻസി.എൻ. ഐ,പദ്ധതി വിശദീകരിച്ച് സംസാരിച്ചു. വാർഡ് മെമ്പർമാരായ ശ്രീകല, വിനിത,ദിലീപ്, പ്രതീഷ് മുരളി, അനില,എന്നിവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു, കൃഷി അസിസ്റ്റന്റ്മാരായ ചിഞ്ചു, ശ്രീദേവി, സാബു. എസ് എന്നിവർ നന്ദി അർപ്പിച്ചു സംസാരിച്ചു.

    സമ്പൂർണ്ണ ഹരിത സമൃദ്ധി വാർഡുകൾ എന്ന ലക്ഷ്യത്തോടെ വിവിധ വാർഡുകളിലായി മുഴുവൻ കുടുംബശ്രീകൾക്കും 26,000 ളം പച്ചക്കറി തൈകളുടെ വിതരണം നടത്തി.

    ചടങ്ങിൽ കുടുംബശ്രീ- തൊഴിൽഉറപ്പ് അംഗങ്ങൾ , കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.