Tag: കള്ളിക്കാട് പഞ്ചായത്ത്

  • കള്ളിക്കാട് പഞ്ചായത്ത് പന്ത ബഡ്സ് റിഹാബിലിറ്റേഷൻ സ്കൂളിലെ പുഷ്പ കൃഷിയും ജൈവ പച്ചക്കറി വിളവെടുപ്പും നടത്തി

    കള്ളിക്കാട് പഞ്ചായത്ത് പന്ത ബഡ്സ് റിഹാബിലിറ്റേഷൻ സ്കൂളിലെ പുഷ്പ കൃഷിയും ജൈവ പച്ചക്കറി വിളവെടുപ്പും നടത്തി

    കള്ളിക്കാട് :കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പന്ത ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെയും ജൈവ പച്ചക്കറി കൃഷിയുടെയും വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാർ നിർവഹിച്ചു.

    വൈസ് പ്രസിഡൻറ് ബിന്ദു വി രാജേഷ് അധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വിജയൻ,വാർഡ് മെമ്പർമാരായ ദിലീപ് കുമാർ,പ്രതീഷ് മുരളി, വിനീത, ശ്രീകല, എന്നിവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.

    കൃഷി ഓഫീസർ എൻ. ഐ. ഷിൻസി ഹോർട്ടികൾച്ചർ തെറാപ്പി- കൃഷി ചികിത്സയെകുറിച്ച് സംസാരിച്ചു. കൃഷി അസിസ്റ്റൻറ് മാരായ ചിഞ്ചു,ശ്രീദേവി, സാബു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

    സ്കൂൾ വളപ്പിലും, മട്ടുപ്പാവിലുംആയി 500 അധികം ഗ്രോ ബാഗുകളിലുമായി വിവിധ ഇനം ജൈവപച്ചക്കറിക്കൾ വിദ്യാർത്ഥികൾ കൃഷി ചെയ്തു പരിപാലിച്ചു വരുന്നു.

    കൃഷിയിലൂടെ ലഭിക്കുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണ ആവശ്യത്തിന് ഉപയോഗിച്ചുവരുന്നു .

    കൃഷി ചികിത്സയിലൂടെ വിദ്യാർത്ഥികളുടെ മാനസിക വളർച്ച ലക്ഷ്യമായിട്ടാണ് ജൈവ പച്ചക്കറി കൃഷിയും പുഷ്പ കൃഷിയും വിദ്യാലയത്തിൽ ആരംഭിച്ചതെന്ന് പ്രധാനഅധ്യാപിക ജലജ ടീച്ചർ പറഞ്ഞു.

  • “പൂവനി”;  കള്ളിക്കാട് പഞ്ചായത്ത് ഓണക്കാലപുഷ്പ കൃഷിക്ക് തുടക്കം കുറിച്ചു

    “പൂവനി”; കള്ളിക്കാട് പഞ്ചായത്ത് ഓണക്കാലപുഷ്പ കൃഷിക്ക് തുടക്കം കുറിച്ചു

    കള്ളിക്കാട് ;കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ , വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി “പൂവനി”ഓണക്കാല പുഷ്പ കൃഷിക്ക് തുടക്കം കുറിച്ചു.

    പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി കുടുംബശ്രീഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ രണ്ടര ഏക്കറോളം സ്ഥലത്ത് ഹൈബ്രിഡ് ഇനം ചെണ്ടുമല്ലികൃഷി ആരംഭിച്ചു.

    പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാർ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ബിന്ദു വി രാജേഷ് അധ്യക്ഷത വഹിച്ചു, ബ്ലോക്ക് മെമ്പർ സതീഷ് കുമാർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

    വാർഡ് മെമ്പർമാരായ പ്രതീഷ് മുരളി, ദിലീപ് കുമാർ, കല,വാവോട്ബിനു, ശ്രീകല, കള്ളിക്കാട് സഹകരണ ബാങ്ക് സെക്രട്ടറി വിനോദ്കുമാർ, മഹിളാ കിസാൻ കോഡിനേറ്റർ (എം. കെ .എസ്. പി) കോഡിനേറ്റർ സബീന തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കൃഷി അസിസ്റ്റൻറ് സാബു. എസ്  നന്ദി രേഖപ്പെടുത്തി സംസാരിച്ചു,

    കാർഷിക വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ, കർഷകർ, കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കർഷകയായ പുഷ്പശോബിയൂം ഗ്രൂപ്പ് അംഗങ്ങളാണ് പാട്ടേക്കോണത്ത് ഹൈബ്രിഡ് ചെണ്ടുമല്ലി കൃഷി നടത്തിയത്.