Tag: കേരളീയം

  • കേരളീയത്തില്‍ മുത്തപ്പന്‍ തെയ്യവും കാവും

    കേരളീയത്തില്‍ മുത്തപ്പന്‍ തെയ്യവും കാവും

    തിരുവനന്തപുരം:കേരളീയം കാണാനെത്തുന്ന തലസ്ഥാനവാസികള്‍ക്ക് കൗതുകം പകര്‍ന്നു മുത്തപ്പന്‍ തെയ്യവും കാവും.

    വടക്കന്‍ മലബാറിലെ ഭക്ത ജനങ്ങളുടെ ആരാധന മൂര്‍ത്തിയായ മുത്തപ്പന്‍ വെള്ളാട്ടമാണ് കേരളീയത്തില്‍ ശ്രദ്ധ നേടുന്ന ഒരു പ്രധാന തീം.

    കനകക്കുന്ന് കൊട്ടാരത്തിന്റെ മുന്‍വശത്തായിട്ടാണ് കാവും ആരാധന മൂര്‍ത്തിയെയും അണിയിച്ചൊരുക്കിയിട്ടുള്ളത്. കേരളീയത്തിലെ ഇല്ലുമിനേഷന്‍ കമ്മിറ്റിയാണ് മുത്തപ്പനെ അണിയിച്ചൊരുക്കിയത്.

    നിരവധി പേരാണ് മുത്തപ്പന്‍ കാവിന് മുന്നില്‍ നിന്നും സെല്‍ഫിയെടുക്കുന്നത്. ഇതിനു പുറമെ, ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ ലേസര്‍ രശ്മികള്‍ക്കൊപ്പം നൃത്തം ചവിട്ടുന്ന ലേസര്‍മാന്‍ ഷോ, യു.വി സ്റ്റേജ് ഷോ, ട്രോണ്‍സ് ഡാന്‍സ് എന്നിവയും കനകക്കുന്നില്‍ ഒരുക്കിയിട്ടുണ്ട്.

  • കേരളീയത്തില്‍ പങ്കെടുത്തില്ലെങ്കില്‍ 250 രൂപ പിഴ; തിരുവനന്തപുരത്ത് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഭീഷണി

    കേരളീയത്തില്‍ പങ്കെടുത്തില്ലെങ്കില്‍ 250 രൂപ പിഴ; തിരുവനന്തപുരത്ത് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഭീഷണി

    തിരുവനന്തപുരം: കേരളീയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾക്കെതിരെ പിഴ ഭീഷണിയുമായി സിഡിഎസ് ചെയർപേഴ്സൺ.

    കുടുംബശ്രീ അംഗങ്ങൾ 250 പിഴയടക്കണമെന്ന് തിരുവനന്തപുരം കോർപറേഷനിലെ സിഡിഎസ് ചെയർപേഴ്‌സൺ സിന്ധു ശശി വാട്സ്ആപ്പിലൂടെ ആവശ്യപ്പെട്ടത്.

    കുടുംബശ്രീ അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പിഴയടക്കാനുള്ള ശബ്ദ സന്ദേശം ഇട്ടത്. സംഭവം വിവാദമായതോടെ ഓഡിയോ സന്ദേശം സിന്ധു ശശി ഡിലീറ്റ് ചെയ്തു. ഉദ്ഘാടനത്തിന് പങ്കെടുത്തവർ പരാതി ഉന്നയിച്ചപ്പോൾ ഓഡിയോ ഇട്ടതാണെന്ന് സിന്ധു ശശി പിന്നീട് വിശദീകരിച്ചു.

    പണം വാങ്ങാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സിന്ധു ശശി പറഞ്ഞു. സിപിഎം പ്രാദേശിക നേതാവായ സിന്ധു ശശി തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലർ കൂടിയാണ്.

    സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടി വിജയിപ്പിക്കാൻ ഏതറ്റം വരെയും പോകണമെന്നാണ് സിപിഎം പാർട്ടി തലത്തിൽ നൽകിയിരിക്കുന്ന നിർദ്ദേശം. അത് പാലിക്കാനാണ് കുടുംബശ്രീക്കാരെ എത്തിക്കുന്നത്.

    തിരുവനന്തപുരം കോർപ്പറേഷനിലെ സിഡിഎസ് ചെയർപേഴ്സണും മുൻ സിപിഎം കൗൺസിലറുമായ സിന്ധു ശശിയുടെ ഭീഷണി ഇന്ന് രാവിലെയാണ് കുടുംബശ്രീക്കാരുടെ വാട്സസ് അപ് ഗ്രൂപ്പിലെത്തിയത്.

    വിവാദമായതോടെ ഓഡിയോ ഡീലിറ്റ് ചെയ്ത സിന്ധു ശശി, താൻ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്ന് വിശദീകരിച്ചു.

  • ‘തിരുവനന്തപുരത്തോളം എനിക്ക് പരിചിതമായ മറ്റൊരു നഗരവുമില്ല’, കേരളീയം വേദിയിൽ മോഹൻലാൽ

    ‘തിരുവനന്തപുരത്തോളം എനിക്ക് പരിചിതമായ മറ്റൊരു നഗരവുമില്ല’, കേരളീയം വേദിയിൽ മോഹൻലാൽ

    തിരുവനന്തപുരം: മലയാളിയായതിൽ അഭിമാനിക്കുന്നുവെന്ന് കേരളീയം വേദിയിൽ മോഹൻലാൽ പറഞ്ഞു.

    ഇത് തന്റെ നഗരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തോളം പരിചിതമായ നഗരമില്ല. ഓരോ മുക്കും മൂലയും അറിയാം.

    കേരളീയത്തിന് ഈ നഗരം തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. മലയാളി ആയതിലും കേരളത്തിൽ ജനിച്ചതിലും അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    മോഹന്‍ലാലിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

    എല്ലാവര്‍ക്കും എന്റെ കേരളപിറവി ആശംസകള്‍.എന്റെ ഓര്‍മയില്‍ ഇതാദ്യമാണ് ഇത്രയും നിറഞ്ഞ വേദിയും സദസും. എവിടെ നോക്കിയാലും പരിചയമുള്ള മുഖങ്ങള്‍ എന്നാല്‍ ഇത് സ്വാഭാവികം മാത്രം. കാരണം കേരളപ്പിറവിയും അതിനോട് അനുബന്ധിച്ചുള്ള ചടങ്ങുമാണല്ലോ ഇത്. കേരളത്തിന്റെ പൈതൃക പ്രൗഡിയും ഭാഷയുടെ മഹത്വവും ലോകത്തിനും മനുഷ്യരാശിക്കും മുന്‍പില്‍ ഒരു ഓര്‍മപ്പെടുത്തലായി മാറുകയാണ്. സര്‍ക്കാര്‍ ആദ്യമായി സംഘടിപ്പിക്കുന്ന കേരളീയം വേദിയില്‍ എനിക്കും ഇടമുണ്ടായതില്‍ മുഖ്യമന്ത്രിയോടും ബന്ധപ്പെട്ടവരോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു.

    എന്നെ സംബന്ധിച്ചിടത്തോളം ഇതെന്റെ നഗരമാണ്. ഇത് എന്റേയും കൂടി സ്വന്തം തിരുവനന്തപുരമാണ്. തിരുവനന്തപുരത്തോളം എനിക്ക് പരിചിതമായ മറ്റൊരു നഗരവുമില്ല. ഇവിടുത്തെ ഓരോ മുക്കും മൂലയും എനിക്കറിയാം. ഇവിടുത്തുകാരേയും ഇവിടുത്തുകാരുടെ സംസ്‌ക്കാരവും എനിക്ക് ഏറെ പരിചിതമാണ്.

    കേരളീയം എന്ന സാംസ്‌ക്കാരിക പദ്ധതിക്കായി തിരുവനന്തപുത്തെ തന്നെ തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ട്. കേളത്തിലെ ഏറ്റവും കൂടുതല്‍ സാസ്‌ക്കാരിക പരിപാടികളും ഒത്തുചേരലുകളും നടക്കുന്നത് ഈ തലസ്ഥാന നഗരിയിലാണ്. നാളത്തെ കേരളം എങ്ങനെ എന്ന ചിന്തയാണ് കേരളീയം 2023 മുന്നോട്ടുവെച്ചത്.

    സ്വാഭാവികമായി സാംസ്‌ക്കാരിക കേരളത്തെ കുറിച്ചുള്ള ഭാവിചിന്തനം അതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഞാന്‍ പ്രതിനിധീകരിക്കുന്ന സിനിമയെ സംബന്ധിച്ചാണെങ്കില്‍ ഭൂമിശാസ്ത്രപരവും ഭാഷാ അടിസ്ഥാനത്തിലുമുള്ള അതിരുകള്‍ ഭേദിച്ച് പാന്‍ ഇന്ത്യന്‍ സിനിമകള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്.

    പ്രേക്ഷകവൃന്ദത്തെ ശക്തിപ്പെടുത്താന്‍ ഉപകാരപ്പെടുത്തുംവിധം ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകത്തിന് മുന്‍കൈ എടുക്കാവുന്നതേയുള്ളൂ. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനും ചലച്ചിത്ര അക്കാദമിയും പോലെ പല കാര്യങ്ങളും ആദ്യം നടപ്പിലാക്കിയ സംസ്ഥാനമെന്ന നിലയില്‍ നമുക്ക് ഇത്തരമൊരു നീക്കത്തിലും വഴികാട്ടികളാകാം. മലയാളിയായതില്‍ ഞാന്‍ അഭിമാനിക്കുന്നു. കേരളത്തില്‍ ജനിച്ചതിലും. ഈ കേരളപ്പിറവിക്ക് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയത്തിന് എല്ലാ മംഗളാശംസകളും.

  • കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍….. താരത്തിളക്കത്തില്‍ കേരളീയത്തിന് തുടക്കം

    കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍….. താരത്തിളക്കത്തില്‍ കേരളീയത്തിന് തുടക്കം

    തിരുവനന്തപുരം: തിരുവനന്തപുരം ∙ ഒരാഴ്ചത്തെ ‘കേരളീയം’ പരിപാടിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.

    എല്ലാവർഷവും കേരളീയം സംഘടിപ്പിക്കുമെന്നും കേരളീയം ലോകോത്തര ബ്രാൻഡായി മാറ്റുമെന്നും പിണറായി വിജയൻ പറഞ്ഞു.

    കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അതിഥികളായിരുന്നു.

  • കേരളീയം: നാളെ മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം

    കേരളീയം: നാളെ മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം

    തിരുവനന്തപുരം:നവംബർ ഒന്നു മുതൽ ഏഴുവരെ നടക്കുന്ന കേരളീയം 2023- ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്നും

    കേരളീയത്തിന്റെ മുഖ്യവേദികൾ ക്രമീകരിച്ചിരിക്കുന്ന കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ വൈകിട്ട് 6 മുതൽ രാത്രി 10 വരെ കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകളിൽ സന്ദർശകർക്കു സൗജ്യനയാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി.ശിവൻകുട്ടിയും ആന്റണി രാജുവും.

    നാളെ(നവംബർ ഒന്ന്)ആരംഭിക്കുന്ന കേരളീയത്തിന്റെ ട്രാഫിക്,സുരക്ഷാക്രമീകരണങ്ങൾ വിശദീകരിക്കുന്നതിനായി കനകക്കുന്ന് പാലസ് ഹാളിലെ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ.

    വെള്ളയമ്പലം മുതൽ ജി.പി.ഒ. വരെ വൈകുന്നേരം ആറുമണി മുതൽ 10 മണി വരെ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.ഈ മേഖലയിൽ കേരളീയത്തിലെ വേദികൾ ബന്ധിപ്പിച്ചുകൊണ്ട് സന്ദർശകർക്ക് സൗജന്യയാത്ര ഒരുക്കാൻ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകൾ കെ.എസ്.ആർ.ടി.സി. സ്ജ്ജീകരിച്ചിട്ടുണ്ട്.ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നൽകിയ വാഹനങ്ങളും ആംബുലൻസും മറ്റ് അടിയന്തരസർവീസുകളും മാത്രമേ ഈ മേഖലയിൽ അനുവദിക്കു.നിർദിഷ്ട 20 പാർക്കിംഗ് സ്ഥലങ്ങളിൽനിന്നു ഇവിടേക്കും തിരിച്ചും 10 രൂപ നിരക്കിൽ കെ.എസ്.ആർ.ടി.സി. യാത്ര ഒരുക്കും.

    കവടിയാർ മുതൽ വെള്ളയമ്പലം വരെ ഭാഗിക ഗതാഗത നിയന്ത്രണത്തിലൂടെ മുഴുവൻ വാഹനങ്ങളും കടത്തിവിടുന്നതാണ്.നിർദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെയുള്ള പാർക്കിംഗ് അനുവദിക്കില്ല. ഈ മേഖലയിൽ ഇനി പറയുന്ന സ്ഥലങ്ങളിലൂടെ മാത്രം സ്വകാര്യ വാഹനങ്ങൾ ക്രോസ് ചെയ്തു പോകുന്നതിന് അനുവദിക്കുന്നതാണ്.പാളയം യുദ്ധസ്മാരകം:പട്ടം, പി.എം.ജി. ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് യുദ്ധസ്മാരകം വേൾഡ് വാർ മെമ്മോറിയൽ പാളയം വഴി റോഡ് ക്രോസ് ചെയ്തു സർവീസ് റോഡ് വഴി പഞ്ചാപുര-ബേക്കറി ജംഗ്ഷൻ -തമ്പാനൂർ ഭാഗത്തേക്ക് പോകാവുന്നതാണ്.

    ട്രാഫിക് തിരിച്ചുവിടുന്ന സ്ഥലങ്ങൾ

    1. പട്ടം ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പി എം ജിയിൽ നിന്നും ജിവി രാജ- യുദ്ധ സ്മാരകം -പാളയം പഞ്ചാപുര- ബേക്കറി -തമ്പാനൂർ വഴി പോകാവുന്നതാണ്.

    2.പാറ്റൂർ ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്‌ക്വയർ -അണ്ടർ പാസേജ് – ബേക്കറി- തമ്പാനൂർ വഴിയോ വഞ്ചിയൂർ- ഉപ്പിടാംമൂട് -ശ്രീകണ്‌ഠേശ്വരം ഫ്‌ളൈഓവർ വഴിയോ പോകാവുന്നതാണ്

    3.ചാക്ക ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇഞ്ചക്കൽ- അട്ടക്കുളങ്ങര- കിള്ളിപ്പാലം വഴിയോ ഇഞ്ചക്കൽ- ശ്രീകണ്‌ഠേശ്വരം- തകരപ്പറമ്പ് മേൽപ്പാലം വഴിയോ പോകാവുന്നതാണ്.

    4.പേരൂർക്കട ഭാഗത്തുനിന്നും നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് പൈപ്പിൻമൂട് ശാസ്തമംഗലം ഇടപ്പഴിഞ്ഞി വഴി പോകാവുന്നതാണ്.

    5.തമ്പാനൂർ-കിഴക്കേകോട്ട ഭാഗത്തുനിന്നു കേശവദാസപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തമ്പാനൂർ- പനവിള-ഫ്ളൈ ഓവർ അണ്ടർ പാസേജ് -ആശാൻ സ്‌ക്വയർ- പി എം ജി വഴി പോകാവുന്നതാണ്.

    6.തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പേരൂർക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തൈക്കാട്- വഴുതക്കാട് എസ്.എം.സി-ഇടപ്പഴിഞ്ഞി-ശാസ്തമംഗലം വഴി പോകാവുന്നതാണ്.

    7.തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര ഈഞ്ചക്കൽ വഴിയോ ശ്രീകണ്‌ഠേശ്വരം-ഉപ്പിടാംമൂട് – വഞ്ചിയൂർ- പാറ്റൂർ വഴിയോ പോകാവുന്നതാണ്.

    8.തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പോകേണ്ട വാഹനങ്ങൾക്ക് അട്ടക്കുളങ്ങര- മണക്കാട് -അമ്പലത്തറ വഴി പോകാവുന്നതാണ്

    9.അമ്പലത്തറ- മണക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര ഭാഗത്തുനിന്നും തിരിഞ്ഞ് കിള്ളിപ്പാലം ഭാഗത്തേക്കും ഇഞ്ചക്കൽ ഭാഗത്തേക്കും പോകാവുന്നതാണ്.

    പാർക്കിംഗ് സോൺ:വിവിധ വേദികളിൽ നടക്കുന്ന പരിപാടികൾ കാണുന്നതിലേക്ക് വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ ഇനി പറയുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്. –

    1 പബ്ലിക് ഓഫീസ് ഗ്രൗണ്ട്,മ്യൂസിയം

    2 ഒബ്‌സർവേറ്ററി ഹിൽ,മ്യൂസിയം

    3 ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയം

    4 വാട്ടർ വർക്ക്‌സ് കോമ്പൗണ്ട്,വെള്ളയമ്പലം

    5 സെനറ്റ് ഹാൾ,യൂണിവേഴ്‌സിറ്റി

    6 സംസ്‌കൃത കോളജ്,പാളയം

    7 ടാഗോർ തിയറ്റർ,വഴുതക്കാട്

    8,വിമൺസ് കോളജ്,വഴുതക്കാട്.

    9,സെന്റ് ജോസഫ് സ്‌കൂൾ,ജനറൽ ആശുപത്രിക്കു സമീപം

    10 ഗവ.മോഡൽ എച്ച്.എസ്.എസ്,തൈക്കാട്

    11 ഗവ.ആർട്‌സ് കോളജ്,തൈക്കാട്

    12 ശ്രീ സ്വാതിതിരുനാൾ സംഗീതകോളജ്,തൈക്കാട്

    13 മാഞ്ഞാലിക്കുളം ഗ്രൗണ്ട്,തമ്പാനൂർ

    14 ഗവ.ഫോർട്ട് ഹൈസ്‌കൂൾ

    15 അട്ടക്കുളങ്ങര ഗവ.സെൻട്രൽ സ്‌കൂൾ

    16 ആറ്റുകാൽ ഭഗവതിക്ഷേത്രമൈതാനം

    17 ഐരാണിമുട്ടം ഗവ.ഹോമിയോആശുപത്രി ഗ്രൗണ്ട്

    18 പൂജപ്പുര ഗ്രൗണ്ട്

    19 ബി.എസ്.എൻ.എൽ.ഓഫീസ്,കൈമനം

    20 ഗിരിദീപം കൺവെൻഷൻ സെന്റർ,നാലാഞ്ചിറ

    പാർക്കിംഗ് സ്ഥലങ്ങളിൽനിന്നു വിവിധ വേദികളിലേക്ക് പോകേണ്ട പൊതുജനങ്ങൾ കെഎസ്ആർടിസി ഇലക്ട്രിക് സ്വിഫ്റ്റ് ബസുകളുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കും.പൊതുജനങ്ങൾക്ക് സംശയങ്ങളും അഭിപ്രായങ്ങളും താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

    ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് 9497930055

    ഇൻസ്‌പെക്ടർ ഓഫ് പോലീസ്,ട്രാഫിക് സൗത്ത്

    9497987002

    ഇൻസ്‌പെക്ടർ ഓഫ് പോലീസ്,ട്രാഫിക് നോർത്ത് 9497987001

    എ.സി.പി.ട്രാഫിക് സൗത്ത്:9497990005

    എ.സി.പി.ട്രാഫിക് നോർത്ത്:9497990006

  • കവടിയാർ മുതൽ കിഴക്കേകോട്ട വരെ ഒരുക്കിയ വൈദ്യുതി ദീപാലങ്കാരം; തലസ്ഥാനം ഇനി വർണാഭം

    കവടിയാർ മുതൽ കിഴക്കേകോട്ട വരെ ഒരുക്കിയ വൈദ്യുതി ദീപാലങ്കാരം; തലസ്ഥാനം ഇനി വർണാഭം

    തിരുവനന്തപുരം:കേരളീയം രാവുകളെ നറു നിലാവെളിച്ചത്താൽ അലംകൃതമാക്കാൻ കവടിയാർ മുതൽ കിഴക്കേകോട്ട വരെ ഒരുക്കിയ വൈദ്യുതി ദീപാലങ്കാരത്തിന് മൂന്ന് മന്ത്രിമാര്‍ ചേര്‍ന്ന് സ്വിച്ച് ഓൺ നിര്‍വഹിച്ചു.

    കനകക്കുന്ന് പാലസിനു മുന്നിൽ ഒരുക്കിയ കേരളീയത്തിന്റെ കൂറ്റൻ ലോഗോ പൂത്തിരികളുടെ അകമ്പടിയോടെ വൈകീട്ട് 7.30 ന് പ്രകാശിപ്പിച്ചു കൊണ്ടാണ് മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,വി.ശിവൻ കുട്ടി,ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്.

    കേരളീയം ഇല്യുമിനേഷൻ കമ്മിറ്റി അണിയിച്ചൊരുക്കുന്ന വൈദ്യുത ദീപാലങ്കാരം കേരളീയം മഹോത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.സാങ്കേതിക മികവും അലങ്കാരമികവും സമന്വയിക്കുന്ന വൈദ്യുത ദീപക്കാഴ്ച നഗരം ഇന്നേ വരെ സാക്ഷ്യം വഹിക്കാത്ത കാഴ്ചയുടെ വിസ്മയമാണ് തീര്‍ക്കുന്നത്.

    കനകക്കുന്ന്,സെൻട്രൽ സ്റ്റേഡിയം,മ്യൂസിയം കോമ്പൗണ്ട്,ടാഗോർ തിയറ്റർ, സെക്രട്ടേറിയറ്റും അനക്സും,പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാർക്ക്,നായനാർ പാർക്ക് എന്നീ വേദികൾ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുത ദീപങ്ങളാലാണ് അലങ്കരിച്ചിട്ടുള്ളത്.പരിപാടിയുടെ പ്രധാന വേദികളിലൊന്നായ കനകക്കുന്നിൽ പ്രത്യേകമായി ആവിഷ്കരിച്ച ദീപാലങ്കാരമാണ് സ്ഥാപിച്ചിരിക്കുന്നത്.ഉദ്ഘാടന ചടങ്ങില്‍ ഷാര്‍പ്പി, എല്‍ഇഡി ബാര്‍,പിക്സല്‍,ഫോഗ്,നിയോണ്‍ സീരിയല്‍ സെറ്റ് എന്നിങ്ങനെയുള്ള ലൈറ്റുകള്‍ പ്രകാശിപ്പിച്ചു. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് ദീപങ്ങളാല്‍ അലങ്കരിച്ച കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസില്‍ സൗജന്യ നഗരയാത്രയും ഒരുക്കിയിരുന്നു.

    ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ ലേസർ രശ്മികൾക്കൊപ്പം നൃത്തം ചവിട്ടുന്ന ലേസർ മാൻ ഷോ, യു.വി സ്റ്റേജ് ഷോ,ട്രോൺസ് ഡാൻസ് എന്നിവയും കനകക്കുന്നില്‍ ഒരുക്കിയിട്ടുണ്ട്.പ്രധാന പരിപാടികളുടെ ഇടവേളകളിലായിരിക്കും ട്രോൺസ് ഡാൻസ് അവതരിപ്പിക്കുന്നത്.ഇതിനു പുറമെ വിവിധ സെൽഫി പോയിന്റുകളും വടക്കൻ കേരളത്തിലെ തെയ്യം പ്രമേയമാക്കി കണ്ണൂരിൽ നിന്നുള്ള ‘കാവ് തീമും ഒരുക്കിയിട്ടുണ്ട്.ടാഗോർ തിയറ്ററിൽ മൂൺ ലൈറ്റുകൾ നിലാ നടത്തത്തിന് വഴിയൊരുക്കും.

    മ്യൂസിയത്തിൽ കുട്ടികളെ ആകർഷിക്കുന്നതിനായി മൃഗങ്ങളുടെയും ചിത്രലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങളാണുള്ളത്.നിർമാണ ചാരുത എടുത്തറിയിക്കുന്ന വിവിധ നിറങ്ങളും വെളിച്ചവും സമന്വയിപ്പിച്ചാണ് സെക്രട്ടറിയേറ്റിലെ ദീപാലങ്കാരം.

    കേരളം സമസ്ത മേഖലകളിലും കൈവരിച്ച നേട്ടങ്ങളെ പ്രദർശിപ്പിക്കുന്ന കൂറ്റൻ ബലൂണുകളാൽ സെൻട്രൽ സ്റ്റേഡിയത്തിലെ രാത്രിക്കാഴ്ച നവ്യാനുഭൂതി പകരും. വിവിധ തരം പൂക്കളുടെ ആകൃതിയിൽ തയ്യാറാക്കുന്ന ദീപാലങ്കാരമാണ് പുത്തരിക്കണ്ടത്തെ നായനാർ പാർക്കിലെ ആകര്‍ഷണം.

    ഉദ്ഘാടന ചടങ്ങില്‍ എം എല്‍ എമാരായ സി.കെ. ഹരീന്ദ്രന്‍,ഡി.കെ.മുരളി,കെ. പി.മോഹനന്‍,വാഴൂര്‍ സോമന്‍ എന്നിവര്‍ പങ്കെടുത്തു.

     

     

  • 100 സിനിമകളുമായി തിരുവനന്തപുരത്ത് കേരളീയം ചലച്ചിത്രമേള

    100 സിനിമകളുമായി തിരുവനന്തപുരത്ത് കേരളീയം ചലച്ചിത്രമേള

    തിരുവനന്തപുരം:കേരളത്തിന്‍റെ ഔന്നത്യം വിളിച്ചോതുന്ന കേരളീയം മഹോത്സവത്തിന്‍റെ ഭാഗമായുള്ള കേരളീയം ചലച്ചിത്രമേളയില്‍ 100 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഫിലിം ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ ഡി.സുരേഷ് കുമാര്‍ അറിയിച്ചു.

    കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയില്‍ നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കൈരളി,ശ്രീ,നിള,കലാഭവന്‍ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം.

    87 ഫീച്ചര്‍ ഫിലിമുകളും ഇൻഫർമേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും നിര്‍മ്മിച്ച 13 ഡോക്യുമെന്‍ററികളുമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ക്ലാസിക് ചിത്രങ്ങള്‍,കുട്ടികളുടെ ചിത്രങ്ങള്‍,സ്ത്രീപക്ഷ സിനിമകള്‍,ജനപ്രിയ ചിത്രങ്ങള്‍,ഡോക്യുമന്‍ററികള്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം.

    അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത എലിപ്പത്തായമാണ് ആദ്യചിത്രമായി പ്രദര്‍ശിപ്പിക്കുന്നത്.ഉദ്ഘാടന ദിവസം രാത്രി 7.30ന് നിള തിയേറ്ററില്‍ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ത്രിഡിയില്‍ പ്രദര്‍ശിപ്പിക്കും.ഈ ചിത്രത്തിന്‍റെ രണ്ടു പ്രദര്‍ശനങ്ങള്‍ മേളയില്‍ ഉണ്ടായിരിക്കുമെന്നും കനകക്കുന്ന് പാലസ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

    കേരളത്തിന്‍റെ നവോത്‌ഥാന കാലഘട്ടത്തിലൂടെയുള്ള യാത്രയുടെ ദൃശ്യാവിഷ്കാരമാണ് കേരളീയം ചലച്ചിത്ര മേളയെന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു.

    ഡിജിറ്റല്‍ സാങ്കേതികതയുടെ സഹായത്തോടെ ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും മിഴിവ് വര്‍ധിപ്പിച്ച അഞ്ചു ക്ലാസിക് സിനിമകളുടെ പ്രദര്‍ശനം മേളയുടെ മുഖ്യ ആകര്‍ഷണമായിരിക്കും.ഓളവും തീരവും, യവനിക,വാസ്തുഹാര എന്നീ ചിത്രങ്ങളുടെ രണ്ട് ഡിജിറ്റല്‍ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പുകളും കുമ്മാട്ടി, തമ്പ് എന്നീ ചിത്രങ്ങളുടെ 4 കെ പതിപ്പുകളുമാണ് പ്രദര്‍ശിപ്പിക്കുക.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചലച്ചിത്ര പൈതൃകസംരക്ഷണ പദ്ധതിയുടെ ഭാഗമായി പുനരുദ്ധരിച്ച സിനിമകളാണ് പി.എന്‍.മേനോന്‍റെ ഓളവും തീരവും കെ.ജി ജോര്‍ജിന്‍റെ യവനിക,ജി.അരവിന്ദന്‍റെ വാസ്തുഹാര എന്നീ ചിത്രങ്ങള്‍.ഇന്ത്യയുടെ ചലച്ചിത്ര പൈതൃക സംരക്ഷണത്തിനായി ഡോക്യുമെന്‍ററി സംവിധായകന്‍ ശിവേന്ദ്രസിംഗ് ദുംഗാര്‍പൂര്‍ സ്ഥാപിച്ച ഫിലിം ഹെരിറ്റേജ് ഫൗണ്ടഷനാണ് തമ്പ്,കുമ്മാട്ടി എന്നീ ചിത്രങ്ങള്‍ 4 കെ റെസല്യൂഷനില്‍ പുനരുദ്ധരിച്ചിരിക്കുന്നത്.ഈയിടെ അന്തരിച്ച ചലച്ചിത്രനിര്‍മ്മാതാവ് ജനറല്‍ പിക്ചേഴ്സ് രവിക്കുള്ള ആദരമെന്ന നിലയില്‍ കുമ്മാട്ടി നവംബര്‍ രണ്ടിന് നിളയിലും തമ്പ് മൂന്നിന് ശ്രീയിലും പ്രദര്‍ശിപ്പിക്കും.

     

    നാഷനല്‍ ഫിലിം ആര്‍ക്കൈവ് ഡിജിറ്റൈസ് ചെയ്ത നീലക്കുയില്‍,ഭാര്‍ഗവീനിലയം എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നീലക്കുയിലിന്‍റെ യഥാര്‍ഥ തിയേറ്റര്‍ പതിപ്പാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.ക്ലാസിക്കുകളുടെ വിഭാഗത്തില്‍ ചെമ്മീന്‍,നിര്‍മാല്യം,കുട്ടി സ്രാങ്ക്,സ്വപ്നാടനം, പെരുവഴിയമ്പലം,രുഗ്മിണി,സ്വരൂപം തുടങ്ങിയ 22 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

    കലാമൂല്യവും ജനപ്രീതിയുമുള്ള സിനിമകള്‍ക്ക് സംസ്ഥാന-ദേശീയ അംഗീകാരങ്ങള്‍ ലഭിച്ച സിനിമകളും തിയേറ്ററുകളെ ജനസമുദ്രമാക്കിയ ഹിറ്റ് ചിത്രങ്ങളുമാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.ഒരു വടക്കന്‍വീരഗാഥ,ഗോഡ് ഫാദര്‍,മണിച്ചിത്രത്താഴ്, വൈശാലി,നഖക്ഷതങ്ങള്‍,പെരുന്തച്ചന്‍,കിരീടം,1921, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍,യാത്ര,അനുഭവങ്ങള്‍ പാളിച്ചകള്‍,ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം,നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, കോളിളക്കം,മദനോത്സവം,പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദ സെയിന്‍റ് തുടങ്ങിയ 22 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.സ്ത്രീപക്ഷ സിനിമകളും വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയ പാക്കേജില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച നാലു സിനിമകള്‍ക്ക് പുറമെ ആലീസിന്‍റെ അന്വേഷണം,നവംബറിന്‍റെ നഷ്ടം, മഞ്ചാടിക്കുരു,ജന്മദിനം,ഒഴിമുറി,ഓപ്പോള്‍,ഒരേകടല്‍, പരിണയം തുടങ്ങിയ 22 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

     

    കുട്ടികളുടെ വിഭാഗത്തില്‍ മനു അങ്കിള്‍,കേശു,നാനി, പ്യാലി,ബൊണാമി,ഒറ്റാല്‍ തുടങ്ങിയ 20 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.ഡോക്യുമെന്‍ററി വിഭാഗത്തില്‍ ശ്രീകുമാരന്‍ തമ്പി,എം.കൃഷ്ണന്‍ നായര്‍ എന്നിവരെക്കുറിച്ച് ചലച്ചിത്ര അക്കാദമി നിര്‍മിച്ച ചിത്രങ്ങളും വയലാര്‍ രാമവര്‍മ്മ,കെ.ജി.ജോര്‍ജ്,രാമു കാര്യാട്ട്,ഒ.വി.വിജയന്‍,വള്ളത്തോള്‍,പ്രേംജി,മുതുകുളം രാഘവന്‍ പിള്ള എന്നിവരെക്കുറിച്ച് പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിച്ച ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുക.

     

    നാലു തിയേറ്ററുകളിലും ദിവസേന നാലു പ്രദര്‍ശനങ്ങള്‍ വീതം ഉണ്ടായിരിക്കും.തിയേറ്ററുകളിലേക്കുള്ള പ്രവേശനം സൗജന്യമാണ്.എന്നാല്‍ ആദ്യമെത്തുന്നവര്‍ക്ക് ഇരിപ്പിടം എന്ന മുന്‍ഗണനാക്രമം പാലിച്ചുകൊണ്ടാണ് പ്രവേശനം അനുവദിക്കുക.തിരക്കു നിയന്ത്രിക്കുന്നതിനായി സൗജന്യ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിയേറ്ററുകളുടെ ഉള്ളിലേക്ക് ബാഗുകള്‍,ആഹാരസാധനങ്ങള്‍ എന്നിവ കൊണ്ടുവരാന്‍ അനുവദിക്കുന്നതല്ല.

     

    കേരളീയത്തിന്‍റെ ഭാഗമായി മലയാള ചലച്ചിത്ര ചരിത്രവുമായി ബന്ധപ്പെട്ട് കനകക്കുന്നില്‍ ‘മൈല്‍സ്റ്റോണ്‍സ് ആന്‍ഡ് മാസ്റ്ററോസ്:ദ വിഷ്വല്‍ ലെഗസി ഓഫ് മലയാളം സിനിമ’ എക്സിബിഷന്‍ നടക്കും. 250 ഫോട്ടോകള്‍,പാട്ടുപുസ്തകങ്ങള്‍,നോട്ടീസുകള്‍, ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിന് സജ്ജമാക്കും.മലയാള സിനിമയിലെ ശീര്‍ഷകരൂപകല്‍പ്പനയുടെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്ണന്‍റെ ‘ദ സ്റ്റോറി ഓഫ് മൂവി ടൈറ്റിലോഗ്രഫി’യുടെ ഡിജിറ്റല്‍ പ്രദര്‍ശനം എക്സിബിഷന്‍ ഏരിയയിലെ ബ്ലാക് ബോക്സില്‍ സംഘടിപ്പിക്കും.

     

    ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍മാലിക്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍,സെക്രട്ടറി സി. അജോയ്,കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ എന്‍.മായ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  • കേരളീയം: നവംബർ 1 മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം

    കേരളീയം: നവംബർ 1 മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം

    തിരുവനന്തപുരം:നവംബർ ഒന്നു മുതൽ ഏഴുവരെ നടക്കുന്ന കേരളീയം 2023- ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്നും കേരളീയത്തിന്റെ മുഖ്യവേദികൾ ക്രമീകരിച്ചിരിക്കുന്ന കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ വൈകിട്ട് 6 മുതൽ രാത്രി 10 വരെ കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകളിൽ സന്ദർശകർക്കു സൗജ്യനയാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി.ശിവൻകുട്ടിയും ആന്റണി രാജുവും.

    നവംബർ ഒന്ന്ആരംഭിക്കുന്ന കേരളീയത്തിന്റെ ട്രാഫിക്,സുരക്ഷാക്രമീകരണങ്ങൾ വിശദീകരിക്കുന്നതിനായി കനകക്കുന്ന് പാലസ് ഹാളിലെ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ.

    വെള്ളയമ്പലം മുതൽ ജി.പി.ഒ. വരെ വൈകുന്നേരം ആറുമണി മുതൽ 10 മണി വരെ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.ഈ മേഖലയിൽ കേരളീയത്തിലെ വേദികൾ ബന്ധിപ്പിച്ചുകൊണ്ട് സന്ദർശകർക്ക് സൗജന്യയാത്ര ഒരുക്കാൻ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകൾ കെ.എസ്.ആർ.ടി.സി. സ്ജ്ജീകരിച്ചിട്ടുണ്ട്.

    ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നൽകിയ വാഹനങ്ങളും ആംബുലൻസും മറ്റ് അടിയന്തരസർവീസുകളും മാത്രമേ ഈ മേഖലയിൽ അനുവദിക്കു.നിർദിഷ്ട 20 പാർക്കിംഗ് സ്ഥലങ്ങളിൽനിന്നു ഇവിടേക്കും തിരിച്ചും 10 രൂപ നിരക്കിൽ കെ.എസ്.ആർ.ടി.സി. യാത്ര ഒരുക്കും.

    കവടിയാർ മുതൽ വെള്ളയമ്പലം വരെ ഭാഗിക ഗതാഗത നിയന്ത്രണത്തിലൂടെ മുഴുവൻ വാഹനങ്ങളും കടത്തിവിടുന്നതാണ്.നിർദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെയുള്ള പാർക്കിംഗ് അനുവദിക്കില്ല. ഈ മേഖലയിൽ ഇനി പറയുന്ന സ്ഥലങ്ങളിലൂടെ മാത്രം സ്വകാര്യ വാഹനങ്ങൾ ക്രോസ് ചെയ്തു പോകുന്നതിന് അനുവദിക്കുന്നതാണ്.പാളയം യുദ്ധസ്മാരകം:പട്ടം, പി.എം.ജി. ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് യുദ്ധസ്മാരകം വേൾഡ് വാർ മെമ്മോറിയൽ പാളയം വഴി റോഡ് ക്രോസ് ചെയ്തു സർവീസ് റോഡ് വഴി പഞ്ചാപുര-ബേക്കറി ജംഗ്ഷൻ -തമ്പാനൂർ ഭാഗത്തേക്ക് പോകാവുന്നതാണ്.

     

    ട്രാഫിക് തിരിച്ചുവിടുന്ന സ്ഥലങ്ങൾ

    1. പട്ടം ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പി എം ജിയിൽ നിന്നും ജിവി രാജ- യുദ്ധ സ്മാരകം -പാളയം പഞ്ചാപുര- ബേക്കറി -തമ്പാനൂർ വഴി പോകാവുന്നതാണ്.

    2.പാറ്റൂർ ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്‌ക്വയർ -അണ്ടർ പാസേജ് – ബേക്കറി- തമ്പാനൂർ വഴിയോ വഞ്ചിയൂർ- ഉപ്പിടാംമൂട് -ശ്രീകണ്‌ഠേശ്വരം ഫ്‌ളൈഓവർ വഴിയോ പോകാവുന്നതാണ്

    3.ചാക്ക ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇഞ്ചക്കൽ- അട്ടക്കുളങ്ങര- കിള്ളിപ്പാലം വഴിയോ ഇഞ്ചക്കൽ- ശ്രീകണ്‌ഠേശ്വരം- തകരപ്പറമ്പ് മേൽപ്പാലം വഴിയോ പോകാവുന്നതാണ്.

    4.പേരൂർക്കട ഭാഗത്തുനിന്നും നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് പൈപ്പിൻമൂട് ശാസ്തമംഗലം ഇടപ്പഴിഞ്ഞി വഴി പോകാവുന്നതാണ്.

    5.തമ്പാനൂർ-കിഴക്കേകോട്ട ഭാഗത്തുനിന്നു കേശവദാസപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തമ്പാനൂർ- പനവിള-ഫ്ളൈ ഓവർ അണ്ടർ പാസേജ് -ആശാൻ സ്‌ക്വയർ- പി എം ജി വഴി പോകാവുന്നതാണ്.

    6.തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പേരൂർക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തൈക്കാട്- വഴുതക്കാട് എസ്.എം.സി-ഇടപ്പഴിഞ്ഞി-ശാസ്തമംഗലം വഴി പോകാവുന്നതാണ്.

    7.തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര ഈഞ്ചക്കൽ വഴിയോ ശ്രീകണ്‌ഠേശ്വരം-ഉപ്പിടാംമൂട് – വഞ്ചിയൂർ- പാറ്റൂർ വഴിയോ പോകാവുന്നതാണ്.

    8.തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പോകേണ്ട വാഹനങ്ങൾക്ക് അട്ടക്കുളങ്ങര- മണക്കാട് -അമ്പലത്തറ വഴി പോകാവുന്നതാണ്

    9.അമ്പലത്തറ- മണക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര ഭാഗത്തുനിന്നും തിരിഞ്ഞ് കിള്ളിപ്പാലം ഭാഗത്തേക്കും ഇഞ്ചക്കൽ ഭാഗത്തേക്കും പോകാവുന്നതാണ്.

    പാർക്കിംഗ് സോൺ:വിവിധ വേദികളിൽ നടക്കുന്ന പരിപാടികൾ കാണുന്നതിലേക്ക് വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ ഇനി പറയുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്. –

    1 പബ്ലിക് ഓഫീസ് ഗ്രൗണ്ട്,മ്യൂസിയം

    2 ഒബ്‌സർവേറ്ററി ഹിൽ,മ്യൂസിയം

    3 ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയം

    4 വാട്ടർ വർക്ക്‌സ് കോമ്പൗണ്ട്,വെള്ളയമ്പലം

    5 സെനറ്റ് ഹാൾ,യൂണിവേഴ്‌സിറ്റി

    6 സംസ്‌കൃത കോളജ്,പാളയം

    7 ടാഗോർ തിയറ്റർ,വഴുതക്കാട്

    8,വിമൺസ് കോളജ്,വഴുതക്കാട്.

    9,സെന്റ് ജോസഫ് സ്‌കൂൾ,ജനറൽ ആശുപത്രിക്കു സമീപം

    10 ഗവ.മോഡൽ എച്ച്.എസ്.എസ്,തൈക്കാട്

    11 ഗവ.ആർട്‌സ് കോളജ്,തൈക്കാട്

    12 ശ്രീ സ്വാതിതിരുനാൾ സംഗീതകോളജ്,തൈക്കാട്

    13 മാഞ്ഞാലിക്കുളം ഗ്രൗണ്ട്,തമ്പാനൂർ

    14 ഗവ.ഫോർട്ട് ഹൈസ്‌കൂൾ

    15 അട്ടക്കുളങ്ങര ഗവ.സെൻട്രൽ സ്‌കൂൾ

    16 ആറ്റുകാൽ ഭഗവതിക്ഷേത്രമൈതാനം

    17 ഐരാണിമുട്ടം ഗവ.ഹോമിയോആശുപത്രി ഗ്രൗണ്ട്

    18 പൂജപ്പുര ഗ്രൗണ്ട്

    19 ബി.എസ്.എൻ.എൽ.ഓഫീസ്,കൈമനം

    20 ഗിരിദീപം കൺവെൻഷൻ സെന്റർ,നാലാഞ്ചിറ

     

    പാർക്കിംഗ് സ്ഥലങ്ങളിൽനിന്നു വിവിധ വേദികളിലേക്ക് പോകേണ്ട പൊതുജനങ്ങൾ കെഎസ്ആർടിസി ഇലക്ട്രിക് സ്വിഫ്റ്റ് ബസുകളുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കും.പൊതുജനങ്ങൾക്ക് സംശയങ്ങളും അഭിപ്രായങ്ങളും താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

     

    ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് 9497930055

    ഇൻസ്‌പെക്ടർ ഓഫ് പോലീസ്,ട്രാഫിക് സൗത്ത്

    9497987002

    ഇൻസ്‌പെക്ടർ ഓഫ് പോലീസ്,ട്രാഫിക് നോർത്ത് 9497987001

    എ.സി.പി.ട്രാഫിക് സൗത്ത്:9497990005

    എ.സി.പി.ട്രാഫിക് നോർത്ത്:9497990006

     

  • നഗരത്തെ ത്രസിപ്പിച്ച് ഭിന്നശേഷി കലാകാരൻന്മാരുടെ ഫ്ലാഷ് മോബ്

    നഗരത്തെ ത്രസിപ്പിച്ച് ഭിന്നശേഷി കലാകാരൻന്മാരുടെ ഫ്ലാഷ് മോബ്

    തിരുവനന്തപുരം :കേരള സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023ന്റെ പ്രചാരണത്തിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങ് (നിഷ് )ലെ ഭിന്നശേഷിക്കാർ അടക്കമുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ്മോബ് ശ്രദ്ധേയമായി.

    നഗരത്തിന്റെ വിവിധയിടങ്ങളിൽ അരങ്ങേറിയ ഫ്ലാഷ്മോബ് നവ്യാനുഭവമായി മാറി. കേൾവി പരിമിതരായ വിദ്യാർത്ഥികൾ ആംഗ്യ ഭാഷയിലൂടെയാണ് ഫ്ലാഷ്മോബ് പഠിച്ചത്.

    സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എച്ച്.ദിനേശൻ, ഭിന്നശേഷി കോർപ്പറേഷൻ ചെയർ പേഴ്സൺ ജയാ ഡാളി,എം.ഡി.മൊയ്തീൻ കുട്ടി കെ.പി,നിഷ് എക്സിക്യൂട്ടീവ് ഡയറക്ടർ നിഷ കുന്നത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.