തിരുവനന്തപുരം:കിംസ് – വിനോദ് നഗർ റോഡ് (സതേൺ എയർ കമാൻഡ് റോഡ്) , പുലയനാർക്കോട്ട-ടിബി സാനിറ്റോറിയം റോഡ് എന്നിവിടങ്ങളിൽ ബിസി പ്രവർത്തി നടക്കുന്നതിനാൽ, ഈ റോഡുകളിലെ ഗതാഗതത്തിന് മെയ് ആറ് മുതൽ മെയ് ഏഴ് വരെ പൂർണമായും നിയന്ത്രണമുണ്ടായിരിക്കുമെന്ന് കന്റോൺമെന്റ് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Tag: ഗതാഗത നിയന്ത്രണം
-

പ്രധാനമന്ത്രിയുടെ സന്ദർശനം; കാട്ടാക്കടയിൽ നാളെ ഗതാഗത നിയന്ത്രണം
കാട്ടാക്കട: പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കാട്ടാക്കടയിൽ 15ന് രാവിലെ 10 മുതൽ കർശന ഗതാഗത നിയന്ത്രണം.
കാട്ടാക്കടയിലേക്കുള്ള മുഴുവൻ റോഡുകളും അടക്കും. ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒന്നും കടത്തി വിടില്ല. സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രവർത്തകരുടെ വാഹനങ്ങൾ ചൂണ്ടുപലക കള്ളിക്കാട് റോഡിൽ പാർക്ക് ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.
∙നെടുമങ്ങാട് ഭാഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി ബസ് ഉൾപ്പെടെ യാത്ര വാഹനങ്ങൾ നക്രാംചിറയിൽ യാത്ര അവസാനിപ്പിക്കണം. ഈ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന ബസുകൾ നക്രാംചിറ–വിളപ്പിൽശാല വഴി തിരുവനന്തപുരത്തേക്കും തിരിച്ചും പോകണം.
∙നെയ്യാർ ഡാം ഭാഗത്ത് നിന്നും വരുന്ന യാത്ര വാഹനങ്ങൾ പട്ടകുളം വഴി നക്രാംചിറ വഴി തിരുവനന്തപുരത്തേക്ക് പോകണം. ∙മണ്ഡപത്തിൻകടവ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പ്ലാവൂർ അമ്പലത്തിൻകാല വഴി തൂങ്ങാംപാറ വഴി തിരുവവന്തപുരത്തേക്കും തിരിച്ചും പോകണം.
∙ബാലരാമപുരം,നെയ്യാറ്റിൻകര ഭാഗത്തു നിന്നും കാട്ടാക്കടയിലേക്ക് വരുന്ന യാത്ര വാഹനങ്ങൾ തൂങ്ങാംപാറയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങണം.
സമ്മേളനത്തിനുള്ള വാഹനങ്ങൾ
∙ സമ്മേളന നഗരിയിലേക്ക് പ്രവർത്തകരുമായി എല്ലാ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കോളജിനു മുന്നിൽ പ്രവർത്തകരെ ഇറക്കിയശേഷം ചൂണ്ടുപലക–കള്ളിക്കാട് റോഡിൽ പാർക്ക് ചെയ്യണം.
∙ കാട്ടാക്കട പട്ടണത്തിലും പരിസര പ്രദേശത്തെ റോഡുകളുടെ ഇരുവശങ്ങളിലും രാവിലെ മുതൽ പ്രധാന മന്ത്രി മടങ്ങും വരെ യാതൊരുവിധ പാർക്കിങും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
-

നെയ്യാറ്റിൻകരയിൽ ഇന്ന് ഗതാഗത നിയന്ത്രണം
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര മേലേ തെരുവ് മുത്താരമ്മൻ ദേവി ക്ഷേത്രത്തിലെ അമ്മൻകൊട മഹോത്സവത്തിനോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 4 മുതൽ 10 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
ഈ സമയങ്ങളിൽ ടി.ബി ജംഗ്ഷനിൽ നിന്നും നെയ്യാറ്രിൻകര കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് ജംഗ്ഷൻ വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
പാറശാല ഭാത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും ഉദിയൻകുളങ്ങര ജംഗ്ഷനിൽ നിന്ന് വട്ടവിള, പിരായുംമൂട്,ഓലത്താണി, കൊടങ്ങാവിള, അവണാകുഴി, വഴിമുക്ക് ഭാഗം വഴി തിരുവനന്തപുരത്തേക്ക് പോകേണ്ടതാണ്.
അമരവിള ഭാഗം വഴി സഞ്ചരിക്കുന്ന വാഹനങ്ങൾ അമരവിള സി.എസ്.ഐ ചർച്ച് ജംഗ്ഷനിൽ നിന്ന് പിരായുംമൂട്, ഓലത്താണി,കൊടങ്ങാവിള,വഴിമുക്ക് ഭാഗം വഴി തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ടതാണ്.
തിരുവനന്തപുരം ഭാഗത്തുനിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് സഞ്ചരിക്കുന്ന ലൈറ്റ് മോട്ടോർസൈക്കിൾ വാഹനങ്ങൾ വഴിമുക്ക് ജംഗ്ഷനിൽ നിന്ന് അവണാകുഴി,ഓലത്താണി ,പിരായുംമൂട് വഴി സഞ്ചരിക്കേണ്ടതാണ്.
-

വെള്ളയമ്പലം ആല്‍ത്തറ – ശ്രീമൂലം ക്ലബ്ബ് റോഡില്‍ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം:സി.വി. രാമന്‍പിള്ള റോഡ് നവീകരണത്തിനായി വെള്ളയമ്പലം ആല്‍ത്തറ മുതല്‍ വഴുതക്കാട് ശ്രീമൂലം ക്ലബ്ബ് വരെയുള്ള ഭാഗം
നാളെ (മാര്‍ച്ച് 27) രാത്രി ഒമ്പത് മണിമുതല്‍ ഏപ്രില്‍ രണ്ടുവരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.
-

ഗതാഗത നിയന്ത്രണം
തിരുവനന്തപുരം:കിംസ്-വിനോദ് നഗർ (സതേൺ എയർ കമാൻഡ് റോഡ്), പുലയനാർകോട്ട -ടി ബി സാനിറ്റോറിയം റോഡുകളിൽ
ബി.എം പ്രവർത്തി നടക്കുന്നതിനാൽ മാർച്ച് 25, 26 തിയതികളിൽ ഈ റോഡുകളിൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
-

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്; ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്.
രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് വിക്രം സാരാഭായി സ്പേസ് സെന്‍ററിലേക്ക് പോകും.
വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 1.20 ന് തമിഴ്നാട്ടിലേക്ക് പോകും. നാളെ ഉച്ചയോടെ തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 1.15 ന് മഹാരാഷ്ട്രയിലേക്ക് പോകും.
ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇന്ന് രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ശംഖുമുഖം, കൊച്ചുവേളി, സൗത്ത് തുമ്പ റോഡിലും ആള്‍സെയിന്‍റ്സ് ജംക്ഷന്‍ മുതല്‍ പാറ്റൂര്‍, പാളയം, പുളിമൂട് വരെയും വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. സെന്‍ട്രല്‍ സ്റ്റേഡിയം പരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. വിമാനത്താവളത്തിലേക്ക് എത്തുന്നവര്‍ മുന്‍കൂര്‍ യാത്രകള്‍ ക്രമീകരിക്കണം. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്ലൈ ഓവര്‍ ഈഞ്ചക്കല്‍, വലിയതുറ വഴിയും ഇന്‍റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്നവര്‍ അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകേണ്ടതാണ്. നാളെ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയും ഗതാഗത നിയന്ത്രണമുണ്ടാകും.
-

കരമന-സോമൻനഗർ-കാലടി റോഡിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം:കരമന-സോമൻ നഗർ-കാലടി റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നും (ഫെബ്രുവരി 23) നാളെയും (ഫെബ്രുവരി 24) ഈ റോഡിലൂടെയുള്ള
ഗതാഗതം താത്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് റോഡുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഈ റോഡിലൂടെ പോകേണ്ടുന്ന വാഹനങ്ങൾ കരമന-തളിയൽ-കാലടി വഴി പോകണം.
-

പേരൂർക്കട -മണികണ്‌ഠേശ്വരം-നെട്ടയം റോഡിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം:പേരൂർക്കട -മണികണ്‌ഠേശ്വരം-നെട്ടയം റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച (ജനുവരി 11) മുതൽ
ഇതുവഴിയുള്ള ഗതാഗതത്തിന് ഭാഗികനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡ് മെയിന്റനൻസ് സബ് ഡിവിഷൻ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ജനുവരി 17 വരെ ഏഴ് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം.
-

ആൽത്തറ-അട്ടക്കുളങ്ങര റോഡ് നവീകരിക്കുന്നു; ഗതാഗത നിയന്ത്രണം
തിരുവനന്തപുരം : സ്മാർട്ട് സിറ്റി പദ്ധതിപ്രകാരം നവീകരണം ആരംഭിച്ച ആൽത്തറ-അട്ടക്കുളങ്ങര റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
ബേക്കറി ജങ്ഷനിൽനിന്ന് ജഗതി, ഇടപ്പഴഞ്ഞി ഭാഗത്തേക്കു പോകേണ്ട ഭാരവാഹനങ്ങൾ തമ്പാനൂർ-കിള്ളിപ്പാലം-കുഞ്ചാലുംമൂട്-പൂജപ്പുര വഴിയോ, വെള്ളയമ്പലം-ശാസ്തമംഗലം-മരുതൻകുഴി-വലിയവിള വഴിയോ, വെള്ളയമ്പലം-ശാസ്തമംഗലം-ഇടപ്പഴഞ്ഞി-ജഗതി-പൂജപ്പുര വഴിയോ പോകണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചിട്ടുണ്ട്.
