Tag: ചിറയിൻകീഴ്

  • നാളെ വൈദ്യുതി മുടങ്ങും

    നാളെ വൈദ്യുതി മുടങ്ങും

    ആറ്റിങ്ങല്‍:ആറ്റിങ്ങല്‍ 110 കെ.വി. സബ്സ്റ്റേഷനില്‍ നിന്നും വൈദ്യുതി വിതരണം പൂര്‍ണ്ണമായി നിര്‍‍ത്തിവച്ചുള്ള അടിയന്തിര അറ്റകുറ്റപണികള്‍‍  ആയതിനാല്‍

    110 കെ.വി. സബ്സ്റ്റേഷന്‍‍ ആറ്റിങ്ങല്‍‍, 33 കെ.വി. സബ്സ്റ്റേഷന്‍ കടയ്ക്കാവൂര്‍, 33 കെ.വി. സബ്സ്റ്റേഷന്‍ വെഞ്ഞാറമൂട്, ‍33 കെ.വി. സബ്സ്റ്റേഷന്‍ കച്ചേരി എന്നീ സബ്സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന അവനവഞ്ചേരി, ആറ്റിങ്ങല്‍, ചിറയിന്‍‍കീഴ്, നഗരൂര്‍, വാമനപുരം, വെഞ്ഞാറമൂട്, കടയ്ക്കാവൂര്‍‍, വക്കം, കന്യാകുളങ്ങര എന്നീ ഇലക്ട്രിക്കല്‍ സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍

    26.10.2025 (ഞായറാഴ്ച)‍ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് ആറ്റിങ്ങല്‍ 110 കെ.വി. സബ്സ്റ്റേഷന്‍ അസിസ്റ്റന്റ് എന്‍‍ജിനീയര്‍ അറിയിച്ചു.

  • ചിറയിൻകീഴിൽ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

    ചിറയിൻകീഴിൽ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

    ചിറയിൻകീഴ്: വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

    പൊടിയന്റെമുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷ് ആണ് മരിച്ചത്.

    തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയാണ് അനഘ.

    വെള്ളിയാഴ്ച രാവിലെ അമ്മ ലതയാണ് അനഘയെ വീടിനുള്ളിൽ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

    മുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. ഇന്ന് നടക്കാനിരുന്ന സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമില്ല എന്നു മാത്രമാണ് കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്. പഠിക്കുന്ന സ്ഥാപനത്തിൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടോ എന്ന് അറിയില്ല. ചിറയിൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.

  • ചിറയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു

    ചിറയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു

    ചിറയിൻകീഴ്: യുവാവിനെ കുത്തിക്കൊന്നു.  കടയ്ക്കാവൂർ തേവരു നട സ്വദേശിയായ 26 വയസ്സുള്ള വിഷ്ണുപ്രകാശ് ആണ് കൊല്ലപ്പെട്ടത്.

    ഇന്ന് വൈകുന്നേരം ആറര മണിയോടെ ആനത്തലവട്ടം ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം.

    കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  • വർക്കല, ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്തു

    വർക്കല, ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്തു

    തിരുവനന്തപുരം:സുതാര്യമായും വേഗത്തിലും ജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്ന വിധം ആധുനികീകരണത്തിന്റെ പാതയിലാണ് രജിസ്ട്രേഷൻ വകുപ്പെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.

    വർക്കല, ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

    ജനങ്ങൾക്ക് സേവനം എളുപ്പം ലഭിക്കാൻ നിരവധി പരിഷ്കരണങ്ങളാണ് വകുപ്പിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സേവനങ്ങൾ ഓൺലൈനിലൂടെ ലളിതമായി ലഭ്യമാക്കി വരികയാണ്.

    വിവാഹ രജിസ്ട്രേഷന് ഓൺലൈൻ അപേക്ഷ, വീടുകളിൽ തന്നെ വിവാഹ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം തുടങ്ങി നിരവധി സേവനങ്ങൾ ലഭ്യമാക്കി വരികയാണ്. റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുടെ പോർട്ടലുകൾ സംയോജിപ്പിച്ച് ആരംഭിക്കുന്ന എൻ്റെ ഭൂമി പോർട്ടൽ വഴി ഭൂമിയുടെ രജിസ്ട്രേഷൻ എളുപ്പമാകും.

    ഭൂമിയുടെ രജിസ്ട്രേഷൻ നടത്തുന്നതോടൊപ്പം തന്നെ സർവ്വേ സ്കെച്ച് കൂടി ഉൾപ്പെടുത്തി രേഖകൾ ലഭിക്കും എന്നതാണ് ഇതിൻ്റെ പ്രയോജനം. രേഖകൾ സംസ്ഥാനത്ത് എവിടെയും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

    വർക്കലയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വി. ജോയ് എംഎൽഎയും ചിറയിൻകീഴ് വി. ശശി എംഎൽഎയും അധ്യക്ഷന്മാരായി. വിവിധ തദ്ദേശഭരണ പ്രതിനിധികൾ, രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

  • ചിറയിൻകീഴിൽ കനാലിൽവീണ് വിദ്യാർഥി മരിച്ചു

    ചിറയിൻകീഴിൽ കനാലിൽവീണ് വിദ്യാർഥി മരിച്ചു

    ചിറയിൻകീഴ്: കനാലിൽവീണ് വിദ്യാർഥി മരിച്ചു. ശാർക്കര നോബൽ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി അമർനാഥ് (പ്രിൻസ് – 13) ആണ് മരിച്ചത്.

    കൂട്ടുകാർക്കൊപ്പം പാർവതിപുത്തനാറിലെ ജലപാത കനാലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഫയർ ഫോഴ്സും സ്കൂബ സംഘവും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.

  • ചിറയിൻകീഴ് മണ്ഡലത്തിൽ രണ്ട് സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ

    ചിറയിൻകീഴ് മണ്ഡലത്തിൽ രണ്ട് സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ

    ചിറയിൻകീഴ് :ചിറയിൻകീഴ് മണ്ഡലത്തിലെ പാട്ടത്തിൽ എൽ.പി സ്‌കൂളിനും കുടവൂർക്കോണം ഗവൺമെന്റ് ഹൈസ്‌കൂളിനും പുതിയ കെട്ടിടങ്ങൾ. കെട്ടിടങ്ങളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.

    വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തി പ്രാഥമിക വിദ്യാഭ്യാസത്തിൽ സാർവത്രിക പ്രവേശനം കേരളം സാധ്യമാക്കിയതായി മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അസമത്വം ഇല്ലാതാക്കിയെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും വിദ്യാകിരണം പദ്ധതിയും സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങളേയും സൗകര്യങ്ങളേയും പുതിയ മാനത്തിലെത്തിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് പാട്ടത്തിൽ ഗവൺമെന്റ് എൽ പി സ്‌കൂളിൽ പുതിയ കെട്ടിടം നിർമിച്ചത്. നബാർഡ് ഫണ്ടിൽ നിന്നും രണ്ടുകോടി രൂപയാണ് കുടവൂർക്കോണം ഹൈസ്‌കൂളിലെ പുതിയ ബഹുനിലമന്ദിരത്തിനായി ചെലവഴിച്ചത്.

    എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. വി.ശശി എം.എൽ.എ അധ്യക്ഷനായിരുന്നു.

  • ഇന്നു മുതൽ പരശുറാം എക്സ്പ്രസ് ചിറയിൻകീഴിൽ നിർത്തിത്തുടങ്ങും

    ഇന്നു മുതൽ പരശുറാം എക്സ്പ്രസ് ചിറയിൻകീഴിൽ നിർത്തിത്തുടങ്ങും

    ചിറയിൻകീഴ്:  ഇന്നു വൈകിട്ടു മുതൽ പരശുറാം എക്സ്പ്രസ് ചിറയിൻകീഴിൽ നിർത്തിത്തുടങ്ങും. സ്റ്റേഷനിൽ വൈകിട്ടു 6.10നു നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ഫ്ലാഗ് ഓഫ് നിർവഹിക്കും.

  • പത്താം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ; യുവാവിനെതിരേ കേസ്

    പത്താം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ; യുവാവിനെതിരേ കേസ്

    ചിറയിൻകീഴ്: പത്താം ക്ലാസ് വിദ്യാർഥിനി  ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെതിരേ ചിറയിൻകീഴ് പോലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു.

    വിദ്യാർഥിനിയുടെ മരണത്തിൽ ചിറയിൻകീഴ് സ്വദേശിയായ യുവാവിനു പങ്കുണ്ടെന്ന്  കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് ചിറയിൻകീഴ് പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ സുഹൃത്തായിരുന്ന യുവാവിനെതിരേ തെളിവു ലഭിച്ചിരുന്നു.

    മൊബൈൽ ചാറ്റിങ് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ തെളിവായി പോലീസ് ശേഖരിച്ചിരുന്നു. തുടർന്നാണ് യുവാവിനെതിരേ പോക്‌സോ, ആത്മഹത്യാപ്രേരണ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തത്.

    കഴിഞ്ഞ മാസം 20-നാണ് പതിനാറ് വയസ്സുകാരി വീട്ടിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.കുട്ടിക്ക് എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചിരുന്നു

  • സുവർണ ജൂബിലി നിറവിൽ മേൽകടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം

    സുവർണ ജൂബിലി നിറവിൽ മേൽകടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം

    ചിറയിൻകീഴ്: മേൽ കടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു.

    പാൽ, മുട്ട, മാംസം എന്നിവയിൽ സ്വയം പര്യാപ്തതയെന്ന ലക്ഷ്യം മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പശുക്കളുടെ എണ്ണം വർധിപ്പിക്കാതെ തന്നെ , നല്ലയിനം പശുക്കളെ ഉപയോഗിച്ച് പാൽ ഉത്പാദനം കൂട്ടാനുള്ള ശ്രമങ്ങളാണ് ക്ഷീരവികസന വകുപ്പ് നടത്തുന്നത്.

    ഇതിന്റെ ഭാഗമാണ് പത്തനംതിട്ട ജില്ലയിൽ ഏഴരക്കോടി രൂപ ചെലവിൽ, നടപ്പാക്കിയ കന്നുകാലികൾക്കായുള്ള സമ്പൂർണ ഹെൽത്ത് കാർഡ്, ഇ-സമൃദ്ധി പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിലാദ്യമായി നടപ്പാക്കിയ പദ്ധതിയിൽ, ഇലക്ട്രോണിക് ചിപ്പ് പശുക്കളുടെ ചെവിയിൽ ഘടിപ്പിക്കുന്നു.

    ഇതിലൂടെ പാലുത്പാദനം, രോഗവിവരം എന്നിവ കൃത്യമായി വിലയിരുത്താനാകും. കേരളത്തിലെ ക്ഷീരവികസനത്തിൽ സഹകരണസംഘങ്ങളുടെ പങ്ക് വലുതാണെന്നും മന്ത്രി വ്യക്തമാക്കി.

    മേൽ കടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്് കീഴിൽ ആരംഭിച്ച മിൽക്കോ ഡയറി സംഭരണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.

    1972ലാണ് മേൽ കടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം സ്ഥാപിതമാകുന്നത്. 2005ൽ മിൽകോ എന്ന പേരിൽ ഡയറി പ്ലാന്റും സംഘത്തിന് കീഴിൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ആദ്യത്തെ കിടാരി പാർക്ക്, മിൽക്ക് എടിഎം എന്നിവ മേൽ കടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ സംഭാവനകളാണ്.

    വാർഷികാഘോഷങ്ങളുടെ ഭാഗമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ സംരംഭകത്വ പരിശീലന പരിപാടികൾ, സെമിനാറുകൾ, സ്റ്റാർട്ടപ്പ് സംരംഭക രജിസ്ട്രേഷൻ പരിശീലനം എന്നിവയും നടക്കും. ചടങ്ങിൽ ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷയായിരുന്നു.

    കർഷകരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സഹകരണ സംഘം ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.