Tag: ജലവിതരണം

  • തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി മുടങ്ങും 

    തിരുവനന്തപുരം: പേരൂർക്കട ടാങ്കിൽ നിന്നുള്ള, വാട്ടർ അതോറിറ്റിയുടെ പ്രധാന ജലവിതരണ പൈപ്പ് ലൈനിൽ  പൈപ്പിൻമൂടിനടുത്തുള്ള വാൽവിന്

    തകരാറുണ്ടായതി നാൽ ശാസ്തമംഗലം- പൈപ്പിൻമൂട്- ഊളമ്പാറ റോഡിലെ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങളിലും വെള്ളയമ്പലം, കവടിയാർ ജവഹർ നഗർ, ഗോൾഫ് ലിംഗ്സ് റോഡ്, ദേവസ്വം ബോർഡ്, നന്ദൻകോട് എന്നിവിടങ്ങളിലും ജനുവരി മൂന്നുവരെ ജലവിതരണം ഭാഗികമായി തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി പോങ്ങുംമൂട്, സബ് ഡിവിഷൻ ഓഫീസിന് കീഴിലുള്ള പോങ്ങുംമൂട്, ജലസംഭരണി വൃത്തിയാക്കുന്ന പണികൾ നടത്തുന്നതിനാൽ,

    16/09/2025 (ചൊവ്വ), 17/09/2025 (ബുധൻ) ദിവസങ്ങളിൽ, ഉള്ളൂർ, പോങ്ങുംമൂട്, പ്രശാന്ത് നഗർ, ആക്കുളം, പുലയനാർകോട്ട, ചെറുവയ്ക്കൽ, പൗണ്ടുകടവ്, മണക്കുന്നു, ശ്രീകാര്യം, കരിമണൽ, കുഴിവിള, തമ്പുരാൻമുക്ക് എന്നീ സ്ഥലങ്ങളിൽ രണ്ടു ദിവസവും കുടിവെള്ള വിതരണം പൂർണമായും മുടങ്ങുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരം: അരുവിക്കരയിലെ വാട്ടർ അതോറിറ്റിയുടെ 75 എംഎൽഡി ജലശുദ്ധീകരണശാലയിലെ തകരാറിലായ വാൽവ് മാറ്റി സ്ഥാപിക്കുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ

    19/06/2025 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ജലശുദ്ധീകരണശാലയുടെ പ്രവർത്തനം തടസ്സപ്പെടുന്നതുകൊണ്ട്

    തിരുവനന്തപുരം കോർപ്പറേഷനിലെ പേരൂർക്കട, കുടപ്പനക്കുന്ന് , അമ്പലമുക്ക്, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം, പട്ടം, ഉള്ളൂർ, കൊച്ചുള്ളൂർ, കവടിയാർ, കുറവൻകോണം, മരപ്പാലം, ഊളൻപാറ , പൈപ്പിന്മൂട് , പേട്ട, എംജി റോഡ്, ജനറൽ ആശുപത്രി പ്രദേശം, വലിയശാല, വഴുതക്കാട്, വെള്ളയമ്പലം, പി എം ജി, തൈക്കാട്, കാഞ്ഞിരംപാറ, പാങ്ങോട്‌, വട്ടിയൂര്‍ക്കാവ്‌, നെട്ടയം, കാച്ചാണി, കൊടുങ്ങാനൂര്‍, തിരുമല, വലിയവിള, പിടി.പി നഗർ, വാഴോട്ടുകോണം, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, പൂജപ്പുര, ആറന്നൂര്‍, കരമന, മുടവന്‍മുകള്‍, നെടുംകാട്‌, കാലടി, പാപ്പനംകോട്‌, പൊന്നുമംഗലം, മേലാംകോട്‌, നേമം, എസ്റ്റേറ്റ്‌, ചാല, കമലേശ്വരം, കുര്യാത്തി, മണക്കാട്, ശ്രീവരാഹം, ആറ്റുകാൽ, അമ്പലത്തറ, കളിപ്പാംകുളം, പുത്തൻപള്ളി,മാണിക്യവിളാകം, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മുട്ടത്തറ, വള്ളക്കടവ്, പൂന്തുറ, വലിയതുറ, തിരുവല്ലം,പുഞ്ചക്കരി,പൂങ്കുളം, വെള്ളാർ വാര്‍ഡുകളിലെയും, കല്ലിയൂര്‍ പഞ്ചായത്തിലെ വെള്ളായണി, തെന്നൂര്‍, അപ്പുക്കുട്ടന്‍ നായര്‍ റോഡ്‌, ശാന്തിവിള, സർവ്വോദയം, പള്ളിച്ചല്‍ പഞ്ചായത്തിലെ പ്രസാദ്‌ നഗര്‍ എന്നീ

    പ്രദേശങ്ങളിലെയും ഉയർന്ന സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലത്തുള്ള ശുദ്ധീകരണശാലയിയിൽ  ഏപ്രിൽ, 22 ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ

    അന്നേ ദിവസം ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ കുര്യാത്തി, പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്‌, ആറ്റുകാൽ, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളിലും പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന കൈതമുക്ക് പാസ്‌പോർട്ട് ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ, ചമ്പക്കട എന്നീ പ്രദേശങ്ങളിലും ശുദ്ധജലവിതരണം ഭാഗീകമായി തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ  സ്വീകരിക്കേണ്ടതാണെന്ന്‌ വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി പഴക്കമേറിയ 450 എംഎം കാസറ്റ് അയൺ പൈപ്പ്‌ലൈൻ ഡി കമ്മീഷൻ ചെയ്യൽ, ജനറൽ ആശുപത്രി- വഞ്ചിയൂർ റോഡിൽ 300 എംഎം ഡിഐ പൈപ്പ്, മെയിൻ റോഡിലെ 500 എംഎം കാസ്റ്റ് അയൺ പൈപ്പുമായി ബന്ധിപ്പിക്കൽ,ജനറൽ ആശുപത്രിയിലേക്കുള്ള വിതരണം മെച്ചപ്പെടുത്തൽ എന്നീ

    പ്രവൃത്തികൾ നടത്തുന്നതിനാൽ വെള്ളിയാഴ്ച (06.12.2024) രാവിലെ 10 മണിമുതൽ ശനിയാഴ്ച (07.12.2024) രാവിലെ 10 മണി വരെ വെള്ളയമ്പലം , ശാസ്തമംഗലം , കവടിയാർ , പൈപ്പിന്മൂട് ,ഊളൻപാറ, നന്തൻകോഡ് , ജവഹർനഗർ, ആൽത്തറ, സിഎസ്എം നഗർ പ്രദേശങ്ങൾ, വഴുതക്കാട് , കോട്ടൺഹിൽ, ഡിപിഐ ജംഗ്ഷന്റെ സമീപപ്രദേശങ്ങൾ, ഇടപ്പഴഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല, പാളയം, സ്റ്റാച്യു, എം.ജി. റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എകെജി സെന്റററിനു സമീപപ്രദേശങ്ങൾ, പിഎംജി, ലോ കോളേജ്, കുന്നുകുഴി, ജനറൽ ഹോസ്പിറ്റൽ, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം , പാറ്റൂർ, കുമാരപുരം, അണമുഖം, കണ്ണമ്മൂല, തേക്കുംമൂട് , പൊട്ടക്കുഴി , മുറിഞ്ഞപാലം , പൂന്തി റോഡ് , നാലുമുക്ക് , ഒരുവാതിൽക്കോട്ട , ആനയറ , കടകംപള്ളി , കരിക്കകം ,

    വെൺപാലവട്ടം , പേട്ട, പാൽക്കുളങ്ങര, പെരുന്താന്നി ,ചാക്ക, ഓൾ സൈന്റ്സ്, ശംഖുമുഖം, വേളി , പൗണ്ട് കടവ് , സൗത്ത് തുമ്പ എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

  • തിരുവനന്തപുരത്ത് ഇന്ന് ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരത്ത് ഇന്ന് ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരം: സ്മാർട്ട് സിറ്റി  പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള , വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ

    ആൽത്തറ -വഴുതക്കാട് റോഡിൽ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്നതിനായി ന‌ടക്കുന്ന പ്രവൃത്തികളുടെ സുഗമമായ പൂർത്തീകരണം ഉറപ്പാക്കുന്നതിന് അടിയന്തരമായി ചില വാൽവ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നതിനാൽ

    തിരുവനന്തപുരം കോർപ്പറേഷനിലെ പൂജപ്പുര , കരമന, ആറന്നൂർ , മുടവൻമുകൾ, നെടുംകാട്, , കാലടി, തൃക്കണ്ണാപുരം, പുന്നയ്ക്കാമുഗൾ, തിരുമല, വലിയവിള, പി‌ടിപി നഗർ , കാഞ്ഞിരംപാറ, പാങ്ങോട്, വാഴോട്ടുകോണം, വട്ടിയൂർക്കാവ്, ഊളമ്പാറ, ജവഹർ നഗർ, പൈപ്പിൻമൂട്, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, പേട്ട, പാൽക്കുളങ്ങര, കടകംപള്ളി, വഞ്ചിയൂർ, കുന്നുകുഴി, ചാക്ക, ശഖുംമുഖം വെട്ടുകാട് , കരിക്കകം, വെട്ടുകാട് വാർഡുകളിൽ ജലവിതരണം തടസ്സപ്പെടുന്നതായിരിക്കും 3-11-24 മൂന്നു മണിവരെ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം പുനഃസ്ഥാപിച്ചു

    തിരുവനന്തപുരത്ത് ജലവിതരണം പുനഃസ്ഥാപിച്ചു

    തിരുവനന്തപുരം : സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ച വാട്ടർ അതോറിറ്റിയുടെ പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നിശ്ചയിച്ചിരുന്ന സമയത്തിന് മുൻപ് ഇന്ന് വൈകുന്നേരം 4 മണിയോടെ പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിച്ചു. ഇന്നു രാത്രി 10 മണിയോടെ ജോലികൾ പൂർത്തിയാക്കാനാണ്

    ലക്ഷ്യമിട്ടിരു ന്നതെങ്കിലും നേരത്തെ തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു. രാത്രി 10 മണിയോടെ ജലവിതരണം പൂർവ്വ സ്ഥിതിയിലാകുമെന്ന് അധികൃതർ അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ പാറ്റൂർ സെക്ഷന്റെ കീഴിൽ ഊറ്റുകുഴി ജംഗ്ഷനിൽ പൈപ്പ്ലൈൻ ചോർച്ച പരിഹരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ

    വ്യാഴാഴ്ച ( 28/12/2023) രാവിലെ 10.00 മണി മുതൽ രാത്രി 12 മണി വരെ ബേക്കറി ജംഗ്ഷൻ, ഊറ്റുകുഴി, തമ്പാനൂർ , മേലേതമ്പാനൂർ, ആയുർവേദ കോളേജ്, സ്റ്റാച്യു, പുളിമൂട് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും.

    ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

  • ജലവിതരണം തടസ്സപ്പെടും

    ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരം : ചാക്ക ജങ്ഷനു സമീപം 400 എം.എം. പ്രിമോ പൈപ്‌ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനായുള്ള പ്രവർത്തികൾ നടക്കുന്നതിനാൽ

    ചൊവ്വാഴ്ച രാവിലെ 10.30 മുതൽ ബുധനാഴ്ച രാവിലെ എട്ടുവരെ പേട്ട, പാൽക്കുളങ്ങര, കടകംപള്ളി, ചാക്ക, ശംഖുംമുഖം, വേളി, വെട്ടുകാട് എന്നീ വാർഡുകളിൽ ജലവിതരണം തടസ്സപ്പെടും.