തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ പാറ്റൂർ സെക്ഷന്റെ കീഴിൽ ഊറ്റുകുഴി ജംഗ്ഷനിൽ പൈപ്പ്ലൈൻ ചോർച്ച പരിഹരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ
വ്യാഴാഴ്ച ( 28/12/2023) രാവിലെ 10.00 മണി മുതൽ രാത്രി 12 മണി വരെ ബേക്കറി ജംഗ്ഷൻ, ഊറ്റുകുഴി, തമ്പാനൂർ , മേലേതമ്പാനൂർ, ആയുർവേദ കോളേജ്, സ്റ്റാച്യു, പുളിമൂട് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും.
ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.