Tag: ജലവിതരണം മുടങ്ങും

  • അടിയന്തര അറ്റകുറ്റപ്പണി; ജലവിതരണം മുടങ്ങും

    അടിയന്തര അറ്റകുറ്റപ്പണി; ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള വാട്ടർ അതോറിറ്റിയുടെ 900 എംഎം ശുദ്ധജല വിതരണ ലൈനിൽ തട്ടിനകം പാലത്തിനു സമീപമുണ്ടായ ചോർച്ചയെത്തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾ

    നടക്കുന്നതിനാൽ 07.10.2023 രാവിലെ 9 മണി മുതൽ 08-10-2023 വൈകുന്നേരം 5 മണി വരെ കേശവദാസപുരം, നാലാഞ്ചിറ, പരുത്തിപ്പാറ, പാറോട്ടുകോണം, ഇടവക്കോട്‌, ഉള്ളൂർ, ശ്രീകാര്യം, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ചേങ്കോട്ടുകോണം, കാട്ടായിക്കോണം, ചന്തവിള, ചാവടിമുക്ക്, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, അരശുമ്മൂട്‌, പള്ളിത്തുറ, മേനംകുളം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്, കാര്യവട്ടം, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പോങ്ങുംമൂട്, പൗഡിക്കോണം, കരിയം, അമ്പലത്തിൻകര, കല്ലിങ്ങൽ, ആറ്റിൻകുഴി, ഇൻഫോസിസ്, വെട്ടുറോഡ് എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസപ്പെടുന്നതാണ്.

    ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി പോങ്ങുംമൂട് സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

  • നാളെ മുതൽ 3 ദിവസം നഗരത്തിൽ ജലവിതരണം മുടങ്ങും

    നാളെ മുതൽ 3 ദിവസം നഗരത്തിൽ ജലവിതരണം മുടങ്ങും

    തിരുവനന്തപുരം :ജലഅതോറിറ്റിയുടെ വെള്ളയമ്പലത്തുള്ള ശുദ്ധീകരണശാലയിലെ മൂന്നു ശുദ്ധജല സംഭരണികളിൽ തുടർച്ചയായ 3 ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നാളെ മുതൽ ബുധൻ വരെ ജലവിതരണം ഭാഗികമായി മുടങ്ങും.നാളെ മുതലാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുക.

    കുര്യാത്തി, പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്‌, ആറ്റുകാൽ, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, അമ്പലത്തറ, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളിലും പാറ്റൂർ സെക‍്ഷൻ പരിധിയിൽ വരുന്ന കൈതമുക്ക് പാസ്‌പോർട്ട് ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ, ചമ്പക്കട എന്നീ പ്രദേശങ്ങളിലാണ് ജലവിതരണം ശുദ്ധജലവിതരണം ഭാഗികമായി തടസ്സപ്പെടുന്നത്.

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: പൊട്ടക്കുഴി- മുറിഞ്ഞപാലം റോഡിൽ വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പ് ലൈനിൽ രൂപപ്പെട്ടിട്ടുള്ള ചോർച്ച പരിഹരിക്കുന്നതിനായി ഈ ലൈനിലൂടെയുള്ള ജലവിതരണം നിർത്തി വയ്ക്കുന്നതിനാൽ 21.06.2023 രാത്രി 10 മണി മുതൽ 22.06.2023 രാത്രി 10 മണി വരെ

    അമ്പലമുക്ക്, കവടിയാർ, നന്തൻകോട്, കുറവൻകോണം, മരപ്പാലം, പട്ടം, ചാലക്കുഴി, കേശവദാസപുരം, പൊട്ടക്കുഴി, ഗൗരീശപട്ടം, മുളവന, മുറിഞ്ഞപാലം, മെഡിക്കൽ കോളജ് എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് സഹകരിക്കണമെന്ന് വാട്ടർ അതോറിറ്റി പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.

  • ചാക്കയിൽ പൈപ്പ് പൊട്ടി; ജലവിതരണം മുടങ്ങും

    ചാക്കയിൽ പൈപ്പ് പൊട്ടി; ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: ഗ്യാസ് പൈപ്പ്‌ലൈൻ പ്രവൃത്തിയെത്തുടർന്ന് ചാക്ക ജംഗ്ഷന് സമീപം കുടിവെള്ള പൈപ്പ് പൊട്ടിയതിനാൽ, പേട്ട, പാൽക്കുളങ്ങര, ചാക്ക , വെട്ടുകാട്, ശംഖുമുഖം, കരിക്കകം വാർഡുകളിൽ 02/04/2023 രാത്രി 9 മണി മുതൽ 03/04/2023 വൈകുന്നേരം 4 മണി വരെ കുടിവെള്ള വിതരണം മുടങ്ങുന്നുന്നതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.